ഡൽഹി: വടക്കൻ ഡല്‍ഹിയിലെ ഷാം നാഥ് മാർഗിന് സമീപത്ത് വച്ച് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കാരണം വൻ ദുരന്തമാണ് ഒഴിവായത്. ഷാം നാഥ് മാർഗിന് സമീപത്തുവെച്ചാണ് സംഭവം. അപകടസമയത്ത് ബസിനകത്ത് യാത്രക്കാർ ഉണ്ടായിരുന്നു.
തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ബസ് ജീവനക്കാർ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. അതിനാല്‍ ആർക്കും പരുക്കേല്‍ക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തില്ല. ഐഎഎസ്ബിടിയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപിടിച്ച ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതായി ബസ് ഡ്രൈവർ പോലീസിനോട് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകള്‍ ഉടൻ തന്നെ തീയണച്ചു. സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തീപിടിക്കാനുള്ള യഥാർഥ കാരണം കണ്ടെത്താനായിട്ടില്ല.
SUMMARY: A moving bus caught fire; a major disaster was averted
ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…