LATEST NEWS

കരൂര്‍ ദുരന്തം; വിജയിനെ സിബിഐ പ്രതി ചേര്‍ത്തേക്കും

ചെന്നൈ: കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയിനെ സിബിഐ പ്രതി ചേർത്തേക്കും. വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാൻ സാധ്യത. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാകും കേസ്. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്ന് തമിഴ്നാട് പോലീസ് സിബിഐയെ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥർ നല്‍കിയ മൊഴി ആസ്പദമാക്കി നടനില്‍ നിന്ന് വിവരങ്ങള്‍ തേടും. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി താരം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെത്തിയിരുന്നു. ആഡംബര എസ്‌യുവികളുടെ അകമ്പടിയോടെയാണ് ഇന്ന് രാവിലെ ലോധി റോഡിലുള്ള ഏജൻസി ആസ്ഥാനത്ത് എത്തിയത്.

ഏജൻസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തില്‍ നിന്നുള്ള ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 12 ന് ന്യൂഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്‌യെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കല്‍ കാരണം മറ്റൊരു തിയതി ആവശ്യപ്പെടുകയായിരുന്നു. സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

SUMMARY: Karur tragedy: Vijay may be made an accused by CBI

NEWS BUREAU

Recent Posts

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ് ബസ്സിടിച്ച് എട്ടുവയസ്സുകാരനും അമ്മയും മരിച്ചു. ആന്ധ്ര സ്വദേശിനിയായ…

22 minutes ago

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന് എത്തി. കൊൽക്കത്തയിൽനിന്നും ആറു കോച്ചുകളുള്ള ട്രെയിന്‍ തിങ്കളാഴ്ച…

25 minutes ago

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവം: 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരുവിനടുത്ത ഹുന്‍സൂരില്‍ ഇരിക്കൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നു 10 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2 പേരെ…

25 minutes ago

ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകള്‍

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…

9 hours ago

യുവതിക്കൊപ്പമുള്ള ഡിജിപിയുടെ വിവാദ വീഡിയോ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍…

10 hours ago

ദീപക്കിൻ്റെ ആത്മഹത്യ; യുവതിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ…

10 hours ago