LATEST NEWS

കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ല്‍ മൊ​ഴി ന​ൽ​കാ​ൻ വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​യി​രു​ന്നു.

അ​ഞ്ച് മ​ണി​ക്കൂ​റാ​ണ് സി​ബി​ഐ വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് സി​ബി​ഐ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

വീ​ണ്ടും ചോ​ദ്യം ചെ​യ്യും എ​ന്നു​ള്ള കാ​ര്യം സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൊ​ങ്ക​ൽ ക​ഴി​ഞ്ഞ ഹാ​ജ​രാ​കാ​ൻ ക​ഴി​യൂ എ​ന്ന് വി​ജ​യ് വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നോ​ട്ടീ​സ്. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വി​ജ​യി​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കാ​നാ​ണ് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-ന് ​ക​രൂ​രി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ രാ​ഷ്ട്രീ​യ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി ഇ​ട​പെ​ടു​ക​യും കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു. അതേസമയം ദുരന്തത്തിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ലെന്നും ജില്ലാ ഭരണകൂടത്തിനും സർക്കാരിനും പോലീസിനുമാണ് ഉത്തരവാദിത്വം എന്നുമാണ് വിജയ്‌യുടെ നിലപാട്.
SUMMARY: Karur tragedy: Vijay will be questioned again, CBI asks him to appear on the 19th

 

NEWS DESK

Recent Posts

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഭക്ഷണവുമായി ഇന്ദിര കാന്റീന്‍; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കോര്‍പ്പറേഷന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…

9 minutes ago

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…

15 minutes ago

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ്…

1 hour ago

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…

1 hour ago

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…

3 hours ago

കെഎൻഎസ്എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…

3 hours ago