LATEST NEWS

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യ പ്രതികളുടെ ഭാര്യമാരായ ഇവർ ദീർഘനാളായി നിയമപോരാട്ടത്തിലായിരുന്നു. ജിത ഭാസ്കർ കേസിലെ മൂന്നാം പ്രതിയുടെ ഭാര്യയാണ്. ശ്രീലത ബാങ്ക് സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ ടി.ആർ. സുനില്‍ കുമാറിന്റെ ഭാര്യയാണ്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു സുനില്‍ കുമാർ. സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയായാണ് കരുവന്നൂർ കേസ് വിലയിരുത്തപ്പെടുന്നത്. 108 കോടി രൂപയുടെ തട്ടിപ്പാണ് സഹകരണ വകുപ്പ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ നിലവില്‍ 31 പ്രതികളാണുള്ളത്. ഇതില്‍ ബാങ്ക് സെക്രട്ടറി, മാനേജർ, ചീഫ് അക്കൗണ്ടന്റ് എന്നിവരും അവരുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു.

SUMMARY: Karuvannur Cooperative Bank fraud case; Supreme Court grants bail to two accused

NEWS BUREAU

Recent Posts

കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ തീപിടിത്തം; നാല് ബസുകള്‍ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ…

7 minutes ago

ഇസ്ലാമാബാദിൽ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം…

50 minutes ago

തൊണ്ടിമുതല്‍ കേസ്: ആൻ്റണി രാജുവിൻ്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം…

2 hours ago

നടൻ വിജയ്‌ക്ക് തിരിച്ചടി; 1.5 കോടിയുടെ നികുതി പിഴ ശരിവച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആദായ നികുതി കേസില്‍ നടൻ വിജയ്ക്ക് തിരിച്ചടി. വിജയ്‌യുടെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ആദായ നികുതി വകുപ്പ്…

3 hours ago

ആറ്റിങ്ങല്‍ സ്വദേശി യുകെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ യുകെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനവഞ്ചേരി സ്മൃതിയില്‍ ജയകുമാര്‍- ഷിംന ദമ്പതികളുടെ മകന്‍…

4 hours ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടര്‍ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു; വനിതാ അറ്റന്‍ഡര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ഓക്‌സിജന്‍ സിലണ്ടറിന്റെ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരുക്കേറ്റു. അറ്റന്‍ഡര്‍ ഫാരിഷ…

6 hours ago