കാസറഗോഡ്: പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ സ്വന്തം പിതാവ് കസ്റ്റഡിയില്‍. കർണാടക കുടക് സ്വദേശിയായ 48 കാരനെയാണ് കസ്റ്റഡിയില്‍ എടുത്തത്. വിദേശത്തായിരുന്ന പ്രതിയെ പോലീസ് വിളിച്ച് വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പത്താം ക്ലാസുകാരി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രസവിച്ചത്.
തുടർന്ന് ആശുപത്രി അധികൃതർ ഹോസ്ദുർഗ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടിയുടെ പിതാവിലേക്ക് എത്തിയത്. വിവാഹത്തിന് ശേഷമാണ് ഇയാള്‍ കാഞ്ഞങ്ങാടാണ് താമസം തുടങ്ങിയത്. പെണ്‍കുട്ടി ഗർഭിണിയായതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ പ്രസവ സമയത്ത് മാതാവും കൂടെയുണ്ടായിരുന്നു. എന്നാല്‍ മാതാവ് പോലീസ് അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. പെണ്‍കുട്ടി ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ മജിസ്രേട്ടിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവാണെന്ന് പോലീസ് ഉറപ്പിച്ചത്.
SUMMARY: Kasaragod 10th class girl gives birth; father in custody
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…