Categories: KERALATOP NEWS

കാസറഗോഡ് കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

കാസറഗോഡ് : കാസറഗോഡ് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗളൂരു സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉപ്പിനങ്ങാടി സ്വദേശി രത്തനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി. ഇതേത്തുടർന്ന് റോഡിൽ കാറിൻ്റെ ഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. അപകടത്തിൽ മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
<BR>
TAGS : ACCIDENT | KASARAGOD NEWS
SUMMARY : Kasaragod car crashes into divider: Three dead, one seriously injured

Savre Digital

Recent Posts

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…

35 minutes ago

മിൽമാ പാൽ വില വർധിപ്പിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…

41 minutes ago

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…

2 hours ago

കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…

2 hours ago

വിഷു വർണങ്ങൾ ഇന്ന്

ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…

2 hours ago

‘പാപ്പ ബുക്ക’; പ്രദർശനം ഇന്ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ്‌ റോഡ് മാണിക്യവേലു…

2 hours ago