കാസറഗോഡ്: നീലേശ്വരം അഴിത്തല കടപ്പുറത്ത് നിന്നും മീൻപടിക്കാൻ പോയ ഫൈബർ ബോട്ട് പുലിമുട്ടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ കോയ(57) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് അപകടം.
തോണിയിൽ 37 തൊഴിലാളികളാണ് ഉണ്ടായത്. രക്ഷാ ബോട്ട് 35പേരെ രക്ഷപ്പെടുത്തി. കാണാതായ മുനീര്‍ എന്ന ആൾക്കായി രക്ഷാ ബോട്ട് തിരച്ചിൽ നടത്തുന്നു. അബൂബക്കർ കോയയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
സംഘത്തിലെ ഒമ്പതുപേർ ബോട്ടിന്റെ കരിയർ വള്ളത്തിൽ രക്ഷപെട്ടു. 21 പേരെ തീര സംരക്ഷണ സേനയും ഫിഷറീസ് വകുപ്പ് ബോട്ടും ചേർന്നാണ് രക്ഷിച്ചത്. അന്യസംസ്ഥാന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നവരിലേറെയും. ശക്തമായ തിരയേറ്റം കാരണമാണ് ബോട്ട് മറിഞ്ഞത്. ആദ്യഘട്ടത്തില്‍ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവര്‍ത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തൊന്‍ സാധിച്ചിരുന്നില്ല. കള്ളക്കടൽ പ്രതിഭാസമാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. കാസറഗോഡ് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ള ഘട്ടമാണിത്. കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് അപകടകരമാണ്.
<BR>
TAGS : BOAT ACCIDENT | KASARAGOD NEWS
SUMMARY : Kasaragod fishing boat capsizes, 1 dead, 35 swim to safety
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…