LATEST NEWS

കാസറഗോഡ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. പ്രതികൾ സമൂഹത്തിൽ ലഹള ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ എസ്‌ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ നാലുപേരെ കസ്‌റ്റഡിയിൽ എടുത്തു.

ജുമുഅ നിസ്‌കാര സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രകടനക്കാർക്ക് നേരെ ഒരു സംഘം അതിക്രമം നടത്തിയത്. പ്രതികള്‍ സമൂഹത്തില്‍ വർഗീയ ലഹള ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്ന് എഫ്ഐആർ. ജുമാ നിസ്കാര സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിക്രമം.

ലഹരി, അടിപിടി കേസുകളില്‍ പ്രതികളായവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് പോലീസ്. ശുചിത്വ മിഷന്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ടം നടപ്പിലാക്കാനുള്ള ബോധവല്‍ക്കരണ പരിപാടിയാണ് തടഞ്ഞത്. ഉളിയത്തടുക്ക ടൗണില്‍ വച്ചാണ് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഒരു സംഘം ആളുകള്‍ തടഞ്ഞത്. ജുമ സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ ആക്രമണം.

SUMMARY: Kasaragod Green Code awareness program blocked; Case filed against 50 people including SDPI workers

NEWS BUREAU

Recent Posts

ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരെ ലൈംഗീക അതിക്രമം

കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…

59 minutes ago

ശാസ്ത്രസാഹിത്യ വേദി സംവാദം നാളെ

ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…

2 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…

2 hours ago

വൃക്ഷത്തൈകള്‍ നട്ടു

ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…

3 hours ago

താമരശ്ശേരി ഫ്രഷ്കട്ട് സമരം; ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി പുവ്വോട്ടില്‍ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ…

3 hours ago