ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥായനം – പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് മൈസൂർ റോഡ് ബ്യാറ്റരായണ പുരയിലുള്ള ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓഫീസിൽ നടക്കും.
“സമകാലിക കഥയുടെ രചനാ വഴികൾ” എന്ന വിഷയത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോക്ടർ. ജിനേഷ്‌കുമാർ എരമം പ്രഭാഷണവും സതീഷ് തോട്ടശ്ശേരി രചിച്ച “പവിഴമല്ലി പൂക്കും കാലം” എന്ന കഥാസമാഹാരത്തിന്റെ അവലോകനവും നടത്തും. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിക്കും. അനീസ് സി.സി.ഓ പുസ്തകം പരിചയപ്പെടുത്തും. സുദേവൻ പുത്തൻചിറ ചർച്ച ഉദ്‌ഘാടനം ചെയ്യും. സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രഭാഷണവിഷയത്തെയും പുസ്തകത്തെയും അധികരിച്ചുള്ള ചർച്ചയിൽ പങ്കെടുക്കും. ബെംഗളൂരുവിലെ കവികൾ പങ്കെടുക്കുന്ന കവിതാലാപനവും ഉണ്ടാകും.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ നാരായണ ഹെൽത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 13ന് രാവിലെ…
കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍…
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.…
ഷാർജ: ഷാർജയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയിൽ വര്‍ധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ്…