LATEST NEWS

കേന്ദ്ര സാഹിത്യ അക്കാദമി സെമിനാറും പുസ്‌തകമേളയും 14 മുതല്‍

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി നഗറിലെ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. 14 ന് രാവിലെ 11 മണിക്ക് നടക്കുന്ന ബഹുഭാഷാ കവിസമ്മേളനം കന്നഡ എഴുത്തുകാരൻ നഞ്ചുണ്ടസ്വാമി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന കവിതാ അവതരണത്തില്‍ ടി.പി. വിനോദ് (മലയാളം), ഗ്യാൻചന്ദ് മർമ്മജ്ഞ (ഹിന്ദി),സുബ്ബു ഹോളെയാർ (കന്നഡ), സുജാത എസ്. (തമിഴ്)അംബിക അനന്ത് (തെലുങ്ക്/ഇംഗ്ലീഷ്) ഷൈസ്ത യൂസഫ് (ഉറുദു) എന്നിവര്‍ പങ്കെടുക്കും,

16 ന് രാവിലെ എസ്.എൽ. ഭൈരപ്പയുടെ ജീവിതവും എഴുത്തും എന്ന വിഷയത്തില്‍ ശതാവധാനി ആർ. ഗണേഷ് സംസാരിക്കും. 19 ന് ഉച്ചയ്ക്ക് 12 മുതല്‍ നടക്കുന്ന പ്രാദേശിക ഭാഷകളിലെ സാഹിത്യ വിവർത്തനം, അവലോകനം, വിശകലനം എന്നീ വിഷയങ്ങളിൽ കെ.കെ.പ്രേംരാജ് (മലയാളം), ശ്രീകീർത്തി (കന്നഡ), മലർവിഴി (തമിഴ്), കെ.ആശാ ജ്യോതി (തെലുങ്ക്) എന്നിവർ പ്രസംഗിക്കും. 20 ന് രാവിലെ 11ന് സാഹിത്യ അക്കാദമിയുടെ ഡോക്യുമെന്ററി ചിത്ര പ്രദര്‍ശനം നടക്കും.  പുസ്‌തകമേള ഡിസംബർ 13 വരെ നീണ്ടുനില്‍ക്കും. മേളയില്‍ അക്കാദമി പുസ്‌തകങ്ങൾക്ക് 20-50% വരെ വിലക്കിഴിവ് ഉണ്ട്.

SUMMARY: Kendra Sahitya Akademi Seminar and Book Fair on 14th

NEWS DESK

Recent Posts

‘രണ്ടാമൂഴം’ വെള്ളിത്തിരയിലേക്ക്; സംവിധാനം ഋഷഭ് ഷെട്ടി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ തൂലികയില്‍ പിറന്ന, മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയായ  'രണ്ടാമൂഴം' ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ…

11 minutes ago

കോഴിക്കോട് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന മതിലിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം

കോഴിക്കോട്: ദേശീയപാതയുടെ മതില്‍ നിര്‍മാണത്തിനിടെ അപകടം. കോഴിക്കോട് കൊയിലാണ്ടിയില്‍ തിരുവങ്ങൂര്‍ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ്…

2 hours ago

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മിന്നൽ പ്രളയവും; 17 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ…

2 hours ago

കാറിടിച്ച്‌ പരുക്കേറ്റയാള്‍ മരിച്ച സംഭവം; നടൻ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍ മരിച്ച സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേ‌സ്: ജാമ്യം തേടി എൻ. വാസു സുപ്രിംകോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍.വാസു സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന്…

3 hours ago

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍…

3 hours ago