ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി അറസ്റ്റിൽ. 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളം വഴിയാണ് ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു സോണൽ യൂണിറ്റിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന് (ഡിആർഐ) ലഭിച്ച പ്രത്യേക രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച ഇൻഡിഗോ വിമാനത്തിൽ ദോഹയിൽ നിന്നാണ് യുവതി ബെംഗളൂരുവിലേക്ക് യാത്ര ചെയ്തത്. ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ ലഗേജിൻ്റെ അടിയിൽ 30 കോടി വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ഭാരമുള്ള കൊക്കെയ്ൻ പാക്കറ്റുകൾ ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിലെ വിതരണക്കാരന് ഏൽപ്പിക്കാനാണ് ഇവർ മയക്കുമരുന്ന് എത്തിച്ചതെന്ന് എയർപോർട്ട് പോലീസ് പറഞ്ഞു. സംഭവത്തിൽ എൻഡിപിഎസ് ആക്ട് പ്രകാരം യുവതിക്കെതിരെ കേസെടുത്തു.
TAGS: BENGALURU UPDATES | ARREST
SUMMARY: Kenyan national held at Bengaluru airport for possession of cocaine worth Rs 30 cr
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…