LATEST NEWS

ഏകകണ്ഠമായി കേരള നിയമസഭ; എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കി

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. സഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്.

അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും അവരുടെ ചുമതലയാണ്. ഇത് സ്വാഭാവികമായും തദ്ദേശ തിരഞ്ഞെടുപ്പ് ഇത്ര അടുത്ത് നില്‍ക്കുമ്പോൾ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടി ഭാരമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ബീഹാര്‍ എസ്‌ഐ ആര്‍ പ്രക്രിയയുടെ ഭരണഘടനാ സാധ്യത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കെ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നും പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

SUMMARY: Kerala Assembly unanimously passes resolution against SIR

NEWS BUREAU

Recent Posts

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…

1 hour ago

റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…

2 hours ago

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടിക്ക് 65 വര്‍ഷം തടവ്

തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…

3 hours ago

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…

4 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…

5 hours ago

ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…

6 hours ago