ഹൈദരാബാദ്: ഐഎസ്എല്ലില്‍ വീണ്ടും പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്പോര്‍ട്സ് കോംപ്ലക്സില്‍ ജംഷഡ്പുർ എഫ്സിയുമായി നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്സി കീഴടക്കി. പ്രതീക് ചൗധരിയാണ് ജംഷ്ഡ്പൂരിനായി ഗോള്‍ നേടിയത്.
ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ എവേ മത്സരത്തില്‍ വിജയം മാത്രം തുടരാന്‍ ടീമിനായില്ല. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി.
61-ാം മിനിറ്റില്‍ എതിർ ടീം മുന്നിലെത്തി. പ്രതീക് ചൗധരിയിലൂടെ ജംഷഡ്പുര്‍ ഗോള്‍ കണ്ടെത്തിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഇതോടെ പതിനാല് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമായി 10-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 21 പോയന്റോടെ ജംഷഡ്പുര്‍ നാലാം സ്ഥലത്താണ്.
TAGS: SPORTS | ISL
SUMMARY: Jamshedpur fc beats Kerala blasters in isl
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…