കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് 2–1ന് ടീം തോറ്റു. സഹൽ അബ്‌ദുൾ സമദും സുഹൈൽ അഹമ്മദ് ബട്ടുമാണ് ബഗാനായി വിജയലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ് കറ്റാലയുടെ സംഘത്തിന് ജയം പിടിക്കാനായില്ല. ഇഞ്ചുറി ടൈമിൽ ശ്രീകുട്ടനാണ് ഒരു ഗോൾ മടക്കിയത്.
ഈസ്‌റ്റ് ബംഗാളിനെതിരെ കളിച്ച ടീമിൽ മാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ കളിച്ചില്ല. മുഹമ്മദ് ഐമനായിരുന്നു പകരക്കാരൻ. മികച്ച നീക്കങ്ങളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പല തവണ ഗോളിന് അടുത്തെത്തി. എന്നാൽ ലക്ഷ്യം കാണാനായില്ല. കളിയുടെ 22-ാം മിനിറ്റിൽ ബഗാൻ ലീഡ് നേടി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നോക്കിനിൽക്കെ സഹൽ സച്ചിൻ സുരേഷിനെ കീഴടക്കി പന്ത് വലയിലാക്കി. ബ്ലാസ്‌റ്റേഴ്‌സ് തകർത്തുകളിച്ചെങ്കിലും സമനിലഗോൾ മാത്രം നേടാൻ കഴിഞ്ഞില്ല.
TAGS: SPORTS | FOOTBALL
SUMMARY: Kerala blasters out without semi in Kalinga super cup
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…
തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച…
ന്യൂഡല്‍ഹി: യു.എസ് വാർത്താവിനിമയ സാറ്റലൈറ്റും വഹിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ബ്ലൂബേഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം ബുധനാഴ്ച…