ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വേതനം സംബന്ധിച്ച് കളിക്കാരുമായും ക്ലബ് ഉടൻ ചർച്ച നടത്തും.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫുട്ബോൾ ഫെഡറേഷനും ഐഎസ്എൽ സംഘാടകരുമായുള്ള തർക്കമാണ് ലീഗിനെ പ്രതിസന്ധിയിലാക്കിയത്. ടൂർണമെന്റ് നടന്നേക്കില്ലെന്ന അഭ്യൂഹം ശക്തമായതോടെ ക്ലബുകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ ടീമുകൾ മാത്രമാണ് വിദേശകളിക്കാരെ ടീമിലെത്തച്ചത്.
ബെംഗളൂരു എഫ്സി കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും ശമ്പളം നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഒഡിഷ എഫ്സി കളിക്കാരുമായുള്ള കരാറുകൾ താൽക്കാലികമായി റദ്ദാക്കി. ചെന്നൈയിൻ എഫ്സി ഫുട്ബോൾ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു.
അതിനിടെ പ്രതിസന്ധി പരിഹരിക്കാൻ 8 ഐഎസ്എൽ ക്ലബുകളും ഫെഡറേഷനും തമ്മിലുള്ള ചർച്ച നാളെ നടക്കും. ക്ലബുകൾ ഫെഡറേഷനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടക്കുന്നത്.
SUMMARY: Kerala Blasters staring at a salary crisis amid ISL uncertainty.
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി.ആര്‍. നാഥന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ജയനഗർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹഫ് ലേ റസൂൽ മീലാദ് സംഗമം നടന്നു. ബന്നാർഘട്ട…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച ഹോട്ടല്‍ ജീവനക്കാരന്റെ ഒപ്പം ജോലി ചെയ്തിരുന്ന…
കൊച്ചി: ആഗോള തലത്തില്‍ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡാണ് 'ലോക' സ്വന്തമാക്കിയിരിക്കുന്നത്. 268 കോടി രൂപ…
ശ്രീനഗർ: കശ്മീരിലെ ഉധംപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന്, നാല് ജെയ്ഷെ ഭീകരർ…
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. നെയ്യാറ്റിൻകരയില്‍ കുന്നത്തുകാലിലാണ് സംഭവം. കുന്നത്തുകാല്‍ സ്വദേശികളായ വസന്തകുമാരി,…