ബെംഗളൂരു: ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സിയോട് ഏറ്റുമുട്ടും. ബെംഗളൂരുവിന്റെ തട്ടകമായ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരമുതലാണ് മത്സരം. സീസണില്‍ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളില്‍ ആറും ജയിച്ച് 20 പോയിന്റുമായി രണ്ടാമത് നില്‍ക്കുന്ന ടീം ആണ് ബെംഗളൂരു. ഇത്രയും തന്നെ മത്സരങ്ങള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ ഇതുവരെ ആകെ ജയിച്ചത് മൂന്ന് കളികള്‍ മാത്രം.
ഇന്നലെ നടന്ന ലീഗ് പോരാട്ടത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ പഞ്ചാബ് എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഈ രണ്ട് ടീമുകളും കഴിഞ്ഞ രണ്ട് സീസണുകളിലായി ഐ ലീഗ് ജേതാക്കളായതിന്റെ അടിസ്ഥാനത്തില്‍ ഐഎസ്എലിലേക്ക് യോഗ്യത നേടിയ ടീമുകലാണ്. മൂഴുവന്‍ സമയ മത്സരത്തില്‍ പഞ്ചാബ് രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകലാണ് പഞ്ചാബിനെ തുണച്ചത്. 58-ാം മിനിറ്റില്‍ ലൂക്കാ മായ്‌സെനും എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഫിലിപ് മിസ്ലിയാക്കും നേടിയ ഗോളുകളിലാണ് പഞ്ചാബ് വിജയിച്ചത്.
TAGS: SPORTS | FOOTBALL
SUMMARY: Bengaluru fc to clash off with Kerala blasters today
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…