Categories: SPORTSTOP NEWS

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; ഫൈനലിൽ വിദർഭയെ നേരിടും

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ ഗുജറാത്തിനെ തകർത്ത് കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് കേരളത്തിന്‍റെ എതിരാളികള്‍.

ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സ് രണ്ട് റൺസ് ലീഡ് നേടിയതോടെ തന്നെ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്‌ത കേരളം നാല് വിക്കറ്റ് നഷ്‌ടത്തിൽ 114 എന്ന നിലയിൽ നിൽക്കെ ഇരുടീമുകളും മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ജലജ് സക്സേനയും(37), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14) രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455,

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. ഫൈനൽ ടിക്കറ്റ് നേടാമെന്ന കേരള മോഹത്തിലേക്ക് 27 റൺസിന്റെയും മൂന്നു വിക്കറ്റിൻ്റെ അകലം മാത്രമാണുണ്ടായിരുന്നത്. ലീഡിനു വേണ്ടി ഇരുടീമുകളും കിണഞ്ഞു ശ്രമിക്കുന്ന കാഴ്ച‌യാണ് പിന്നീട് കണ്ടത്. സ്കോർ 436 റൺസിൽ നിൽക്കെ അർധ സെഞ്ചുറി നേടിയ ജയ‌ീത് പട്ടേലിനെ  സർവാതെ പുറത്താക്കി. 177 പന്തിൽ 79 റൺ സെടുത്ത പട്ടേലിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനും പുറത്താക്കി.

ഇതോടെ ഗുജറാത്ത് കടുത്ത പ്രതിരോധത്തിലേക്ക് വീണു. എന്നാൽ 10 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ, സിദ്ധാർഥ് ദേശായിയെയും സർവാതെ പുറ ത്താക്കി. 164 പന്തിൽ 30 റൺസെടുത്ത ദേശായി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അവസാന വിക്കറ്റിൽ ഗുജറാത്തിനു വേണ്ടത് 11 റൺസ്. 10 റൺസോടെ അർസാൻ നാഗസ്വല്ലയും മൂന്നു റൺസുമായി പ്രിയാജിത് സിംഗും ക്രീസിൽ. ഗുജറാത്ത് വിജയത്തിനു തൊട്ടരികെയെത്തിയിരുന്നു. നാഗസ്വല്ല നൽകിയ ക്യാച്ച് കേരള നായകൻ സച്ചിൻ ബേബി കൈവിടുകയും ചെയ്‌തതോടെ കേരളം നിരാശയിലായി. എന്നാല്‍ ലീഡിലേക്ക് മൂന്നുറൺസ് മാത്രം വേണ്ടിയിരിക്കേ നാഗസ്വല്ലയുടെ കരുത്തുറ്റ മറ്റൊരു ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി മുകളിലേക്ക് ഇരുകൈകളും വിടർത്തി പന്ത് സച്ചിൻ കൈയിലൊതുക്കിയതോടെ കേരള താരങ്ങളുടെ ആവേശം അണപൊട്ടി. വിജയത്തിനു സമാനമായ ആഘോഷമാണ് പിന്നീട് മൈതാനം കണ്ടത്.
<br>
TAGS ; RANJI TROPHY
SUMMARY : Kerala creates history in Ranji Trophy; will face Vidarbha in the final

Savre Digital

Recent Posts

കേരളത്തിൽ പോളിയോ വിതരണം ഒക്ടോബർ 12 മുതൽ; 21 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും

തിരുവനന്തപുരം : പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത്…

4 hours ago

കെ.എന്‍.എസ്.എസ് രാജാജിനഗർ കരയോഗം കുടുംബസംഗമം 12 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 3 മണി…

5 hours ago

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്‌ നോർക്ക ഇൻഷുറൻസ് മേള 19വരെ തുടരും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 28ന് ആരംഭിച്ച നോർക്ക ഇൻഷുറൻസ് മേള വിവിധ മലയാളി സഘടനകളുടെയും…

5 hours ago

പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി…

6 hours ago

പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയാണ് റെയില്‍വേ ഗേറ്റിന്റെ ഇരുമ്പ്…

6 hours ago

ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജിദ്ദയിലേക്കുള്ള വിമാന…

6 hours ago