ബെംഗളൂരു: വ്യവസായിയുടെ കാർ കൊള്ളയടിച്ച സംഭവത്തിൽ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ പോലീസ് വെടിവെച്ച് പിടികൂടി. മൈസൂരുവിലാണ് സംഭവം. ആലപ്പുഴ സ്വദേശിയായ ആദര്‍ശിനാണ് (26) വെടിയേറ്റത്. തെളിവെടുപ്പ് നടക്കുന്നതിനിടെ ആദർശ് കുപ്പിച്ചില്ലുകൊണ്ട് പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇവരെയും ആദർശിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മൈസൂരു എസ്പി വിഷ്ണുവർധന പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. മൈസൂരു ഗുജ്ജെഗൗഡാനപുരയില്‍ വെച്ച് കൊടുവള്ളി സ്വദേശിയായ വ്യവസായിയുടെ കാര്‍ ആണ് ആദർശും സംഘവും കൊള്ളയടിച്ചത്. കേസിൽ ആദർശ് ഉൾപ്പെടെ ഏഴ് മലയാളി യുവാക്കളാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശികളായ കണ്ണന്‍, പ്രമോദ്, വൈക്കം സ്വദേശികളായ ആല്‍ബിന്‍, അര്‍ജുന്‍, ആലപ്പുഴ സ്വദേശികളായ വിജേഷ്, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന നാല് പേർ ഒളിവിലാണ്.
കേസില്‍ തെളിവെടുക്കാനായി ആദര്‍ശിനെ ഗോപാല്‍പുരയിലേക്ക് കൊണ്ടുപോയിരുന്നു. വഴിയില്‍ വച്ച് മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ കുപ്പി ചില്ലുകള്‍ ശേഖരിച്ചെന്നും ഇത് ഉപയോഗിച്ച് പോലിസുകാരെ ആക്രമിച്ചുവെന്നും എസ്പി പറഞ്ഞു. ഇതോടെ എസ്‌ഐ ശിവനഞ്ച ഷെട്ടി ആകാശത്തേക്ക് വെടിവച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആദര്‍ശ് കീഴടങ്ങിയില്ല. തുടര്‍ന്ന് എസ്‌ഐ ദീപക്ക്, ആദര്‍ശിന്റെ കാലില്‍ വെടിവയ്ക്കുകയായിരുന്നു.
TAGS: KARNATAKA | SHOT
SUMMARY: Dacoity case accused shot at while attempting to escape cops during investigation in Karnataka
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…