LATEST NEWS

ശബരിമലയില്‍ അന്നദാനമായി ഇനി മുതല്‍ കേരള സദ്യ

പത്തനംതിട്ട: ശബരിമല അന്നദാനത്തില്‍ കേരളസദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സദ്യയുടെ ഭാഗമായി പപ്പടവും പായസവും അച്ചാറും നല്‍കുമെന്നും ജയകുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ജയകുമാര്‍.

‘അന്നദാനമായി പുലാവും സാമ്പാറും നല്‍കുന്ന വിചിത്രമായ മെനുവാണ് നിലനിന്നിരുന്നത്. ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടമായ പുലാവും ദക്ഷിണേന്ത്യക്കാര്‍ക്ക് ഇഷ്ടമായ സാമ്പാറും ചേര്‍ത്ത് ദേശീയഐക്യത്തിന്റെ പ്രതീകമായാണ് അങ്ങനെ നല്‍കിയിരുന്നത്. ഇത് ഭക്തജനങ്ങള്‍ക്ക് ഹിതകരമായിരുന്നില്ല. അതുമാറ്റി കേരള സദ്യ നല്‍കാന്‍ ഇന്ന് തീരുമാനിച്ചു. പപ്പടവും പായസവും ചേര്‍ത്ത് കൊടുക്കും.

ഇത് ദേവസ്വം ബോര്‍ഡിന്റെ കാശല്ല. ഭക്തജനങ്ങള്‍ തീര്‍ഥാടകര്‍ക്കും അയ്യപ്പന്മാര്‍ക്കും അന്നദാനം നല്‍കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന കാശാണിത്. ആ കാശ് ഏറ്റവും ഭംഗിയായി അന്നദാനം നല്‍കാന്‍ ഉപയോഗിക്കും. പമ്പാ സദ്യ അയ്യപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. അത് നിന്നുപോയി. പണ്ട് ഒരുപാട് പേര്‍ സദ്യ കൊടുക്കുമായിരുന്നു. ഇപ്പോള്‍ നമ്മള്‍ തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അന്നദാനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാധ്യതയുണ്ട്.

SUMMARY: Kerala Sadya to be served as Annadanam at Sabarimala from now on

NEWS BUREAU

Recent Posts

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം; നവംബർ 30 വരെ സൃഷ്ടികൾ അയക്കാം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജ മലയാളകവിതാരചന മത്സരം സംഘടിപ്പിക്കുന്നു.സ്ഥാപകപ്രസിഡന്റായ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം ഒൻപതാം തവണയാണ് സമാജം…

6 minutes ago

മരടില്‍ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് അപകടം; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് മരടില്‍ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയമ്പിള്ളി സ്വദേശിയായ നിയാസ്…

34 minutes ago

വിദ്യാർഥികള്‍ക്ക് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു

ബെംഗളൂരു: ദാസറഹള്ളി വാർഡ് സർക്കാർ പി.യു കോളേജിലെ വിദ്യാർഥികള്‍ക്ക് ഉന്നത പഠനത്തിന് സഹായകരമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. ജെനെക്സ്, മില്യൺ…

1 hour ago

എസ്‌എസ്കെ ഫണ്ട് അനുവദിക്കണം; കേന്ദ്രത്തിന് കത്തയച്ച്‌ വിദ‍്യാഭ‍്യാസ മന്ത്രി

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളാ ഫണ്ട് (എസ്‌എസ്കെ) നല്‍കണമെന്നാവശ‍്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ വിദ‍്യാഭ‍്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്‌എസ്കെ ഫണ്ട് ഉടൻ…

1 hour ago

കടമക്കുടിയില്‍ യുഡിഎഫിന് തിരിച്ചടി; എല്‍സി ജോര്‍ജിന്റെ ഹർജി തള്ളി

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എല്‍സി ജോര്‍ജിന്‍റെ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി. നാമനിര്‍ദേശ…

3 hours ago

എസ്‌ഐആറില്‍ നിന്ന് ഒഴിവാക്കിയെന്ന് പരാതികള്‍; ചാണ്ടി ഉമ്മൻ സുപ്രീംകോടതിയിലേക്ക്

ഡൽഹി: എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീം കോടതിയില്‍. കേരളത്തിലെ എസ്‌ഐആർ നടപടികള്‍ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി…

3 hours ago