▪️ അനിത തമ്പി, ജി.ആർ ഇന്ദുഗോപൻ, വി. ഷിനിലാൽ
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്ക് സമഗ്രസംഭാവന പുരസ്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 70 പിന്നിട്ട എഴുത്തുകാര്‍ക്കാണ് പുരസ്‌കാരം.
മറ്റ് അവാര്‍ഡുകള്‍
കവിത– അനിത തമ്പി (മുരിങ്ങ വാഴ കറിവേപ്പ്)
നോവല്‍– ജി ആര്‍ ഇന്ദുഗോപന്‍ (ആനോ)
ചെറുകഥ– വി ഷിനിലാല്‍ (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര)
നാടകം– ശശിധരന്‍ നടുവില്‍ (പിത്തളശലഭം)
സാഹിത്യവിമര്‍ശനം– ജി ദിലീപന്‍ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍)
വൈജ്ഞാനിക സാഹിത്യം– പി ദീപക് (നിര്‍മ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം)
ജീവചരിത്രം/ആത്മകഥ– ഡോ. കെ രാജശേഖരന്‍ നായര്‍ (ഞാന്‍ എന്ന ഭാവം)
വിവര്‍ത്തനം– ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം- ജിയോ കോന്‍ഡ ബെല്ലി)
ബാലസാഹിത്യം– ഇ എന്‍ ഷീജ (അമ്മമണമുള്ള കനിവുകള്‍)
ഹാസസാഹിത്യം– നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത)
എൻഡോവ്മെന്റ് അവാർഡുകൾ
∙ സി.ബി.കുമാർ അവാർഡ് (ഉപന്യാസം) – പൂക്കളുടെ പുസ്തകം – എം.സ്വരാജ്
∙ കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശം) – മലയാള സാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനം – ഡോ. എസ്.എസ്. ശ്രീകുമാർ
∙ ജി.എൻ.പിളള അവാർഡ് (വൈജ്ഞാനികസാഹിത്യം) – കഥാപ്രസംഗം, കലയും സമൂഹവും – ഡോ. സൗമ്യ. കെ.സി
ആരുടെ രാമൻ ? – ഡോ. ടി.എസ്.ശ്യാംകുമാർ
∙ ഗീതാ ഹിരണ്യൻ അവാർഡ് (ചെറുകഥ) – പൂക്കാരൻ – സലിം ഷെരീഫ്
∙ യുവകവിതാ അവാർഡ് – രാത്രിയിൽ – അച്ചാങ്കര ദുർഗ്ഗാപ്രസാദ്
SUMMARY: Kerala Sahitya Academy Awards 2024 announced
കണ്ണൂർ: കണ്ണൂരിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ഹെെടെക് കോപ്പിയടി. ഇന്ന് നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയായിരുന്നു ക്യാമറയും ബ്ലൂടൂത്ത് ഹെഡ്സെറ്റും ഉപയോഗിച്ചുള്ള…
ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ ആറ് കുട്ടികളടക്കം…
കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ…
ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ…
പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…
പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…