ബെംഗളൂരു: ഓണം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷമാണെന്നും കേരള സമാജത്തിന്റെ പ്രവര്‍ത്തനം നല്‍കുന്നത് ഓണത്തിന്റെ യഥാര്‍ത്ഥ സന്ദേശമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. കേരള സമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ ഓണാഘോഷം ‘ഓണക്കാഴ്ചകള്‍ 2024” ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്‌റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍ ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യതിഥിയായി.
കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയര്‍മാന്‍ ഡി കെ മോഹന്‍ ബാബു, ട്രൈലൈഫ് ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഡോ ഷഫീഖ്, റിതി ജ്യൂവല്ലറി സി ഇ ഓ ബാലു, ആയുഷ്മാന്‍ ആയുര്‍വേദ ജനറല്‍ മാനേജര്‍ മോഹന്‍ കുറുപ്പ്, കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സോണ്‍ കണ്‍വീനര്‍ രാജീവന്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ സലി കുമാര്‍, ഫിനാന്‍സ് കണ്‍വീനര്‍ വിവേക്, വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ അനു അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ ട്രൈലൈഫ് ഹോസ്പിറ്റല്‍ സംഭാവന ചെയ്ത ആംബുലന്‍സ് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സാന്ത്വനഭവനം പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച 18-ാമത്തെ വീടിന്റെ താക്കോല്‍ ദാനം കേരള സമാജം ഈസ്റ്റ് സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ വിവേക് കെ നിര്‍വഹിച്ചു.
സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ചെണ്ടമേളം, പുലികളി, ഓണ സദ്യ, പ്രശസ്ത ഗായകന്‍ സുമേഷ് അയിരൂരും ഫ്ളവേഴ്‌സ് ടോപ് സിങ്ങര്‍ ശ്രീഹരിയും ദേവ നാരായണനും സംഘവും അവതരിപ്പിച്ച ഗാനമേള, എന്നിവ നടന്നു.
<br>
TAGS : ONAM-2024
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.…
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…