ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ ഓണാഘോഷം ”ഓണക്കാഴ്ചകള്‍ 2024” ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്‌റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപികുമാര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ വിനു ജി. അധ്യക്ഷത വഹിക്കും. കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ ജെ ജോര്‍ജ് മുഖ്യാതിഥിയാകും.
പി സി മോഹന്‍ എം പി, ഡീന്‍ കുര്യാക്കോസ് എം പി, ബൈരാതി ബസവരാജ് എം എല്‍ എ, ഐവാന്‍ ഡിസൂസ എം എല്‍ സി, നന്ദിഷ് റെഡി എക്‌സ് എം എല്‍ എ, കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡി കെ മോഹന്‍ ബാബു, ട്രൈലൈഫ് ഹോസ്പിറ്റല്‍ ഡയരക്ടര്‍മാരായ ഡോ ഷഫീഖ്, ഡോ പ്രശാന്ത്, റിതി ജ്യൂവല്ലറി സി ഇ ഓ ബാലു, ലുലു ഗ്രൂപ്പ് റീജിനല്‍ ഡയരക്ടര്‍ കെ കെ ശരീഫ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ ട്രൈലൈഫ് ഹോസ്പിറ്റല്‍ സംഭാവന ചെയ്ത ആംബുലന്‍സ് പുറത്തിറക്കും. സാന്ത്വന ഭാവനം പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച 18 -മത്തെ വീടിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നിര്‍വഹിക്കും. കേരളസമാജം ഈസ്റ്റ് സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ വിവേക് ആണ് വീട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കുടുംബംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍, ചെണ്ടമേളം,പുലികളി, ഓണസദ്യ, പ്രശസ്ത ഗായകന്‍ സുമേഷ് അയിരൂരും ഫ്ളവേഴ്‌സ് ടോപ് സിങ്ങര്‍ ശ്രീഹരിയും ദേവ നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, എന്നിവ നടക്കുമെന്ന് സോണ്‍ കണ്‍വീനര്‍ രാജീവും ആഘോഷക്കമ്മറ്റി കണ്‍വീനര്‍ സലി കുമാറും അറിയിച്ചു.
<br>
TAGS : ONAM-2024
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…