ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ജലഹള്ളിയിലുള്ള ദോസ്തി ഗ്രൗണ്ടിൽ നടക്കും.
കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷൻ ആയിരിക്കും മത്സരം നിയന്ത്രിക്കുന്നത്. വടം വലി മത്സരത്തിന്റെ വിജയത്തിനായിവിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഒക്ടോബർ 26-ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഈ സമയത്തിനകം റിപ്പോർട്ട് ചെയ്യാത്ത ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കില്ല. റജിസ്ട്രേഷൻ ഫീയായ 2500 ഒക്ടോബർ 16ന് മുമ്പ്, ടീമിന്റെ പേര്, മേൽവിലാസം, പങ്കെടുക്കുന്നവരുടെ പേരുകൾ എന്നിവ സമർപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരം ലീഗ് അടിസ്ഥാനത്തിലും പൂർണ്ണമായും തോൾ ശൈലിയിലും ആയിരിക്കും. ഒന്നാം സമ്മാനമായി 1,00,000 രൂപയും റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 50,000 രൂപയും റോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി 25,000 രൂപയും നാലാം സമ്മാനമായി 10,000 രൂപയും ഷീൽഡും നല്‍കും.
SUMMARY: Kerala Samajam Bangalore Northwest Inter-State Tug of War Competition on October 26th
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…