ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ന്റെ നേതൃത്യത്തില്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും, പുതുക്കുന്നതിനുമായുള്ള രണ്ടാം ഘട്ട അപേക്ഷകള്‍ സെക്രട്ടറി സതീഷ് തോട്ടശ്ശേരി, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജഗത് എം.ജി എന്നിവര്‍ നോര്‍ക്ക ഓഫീസില്‍ സമര്‍പ്പിച്ചു. 2006-ല്‍ സ്ഥാപിതമായ സംഘടനയില്‍ 400 കുടുംബങ്ങള്‍ അംഗങ്ങളാണ്. പ്രമോദ്. വി നിലവില്‍ സംഘടനാ പ്രസിഡന്റാണ്.
18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികള്‍ക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെയുമാണ് പരിരക്ഷ ലഭിക്കുന്നത്.
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാവുന്നതാണ്. കേരളത്തിന് പുറത്തു താമസിക്കുന്നവര്‍ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റസിഡന്റ് സര്‍ട്ടിഫിക്കറ്റിനു പകരമായി നോര്‍ക്ക റൂട്‌സ് നല്‍കുന്ന എന്‍ ആര്‍ കെ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മതിയാകും.
പ്രവാസി മലയാളികള്‍ക്ക് നേരിട്ടോ, www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ , മലയാളി സംഘടനകള്‍ മുഖാന്തരമോ ക്ഷേമ പദ്ധതികളില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25585090 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : NORKA ROOTS
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…