ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര് സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ സുധാകരന് രാമന്തളി ‘എഴുത്തും ജീവിതവും’ എന്ന വിഷയത്തില് പ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് ദുരന്തത്തില് മരണമടഞ്ഞവര്ക്ക് സമാജം അനുശോചനം രേഖപ്പെടുത്തി. ‘സത്യസന്ധതയോ സമര്പ്പണ ബുദ്ധിയോ സ്വഭാവദാര്ഢ്യമോ ഇല്ലാത്ത ഒരു സമൂഹത്തില് സ്വന്തം സര്ഗ്ഗസൃഷ്ടി കൊണ്ട് തന്റെ വ്യക്തിത്വത്തെ സംരക്ഷിക്കുകയാണ് എഴുത്തുകാരന്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ക്രമാനുഗതമായ വികാസപരിണാമങ്ങള് ഏറ്റവുമധികം സംഭവിച്ച മലയാള സാഹിത്യരൂപം ചെറുകഥയാണ്. പഴയതും പുതിയതുമായ പ്രമേയങ്ങള് കൈകാര്യം ചെയ്യുമ്പോള് നവീനമായ രൂപവും സംവേദകത്വവും പ്രദാനം ചെയ്ത് കഥകളെ ജൈവവും ചലനാത്മകവുമാക്കി തീര്ക്കുകയാണ് പുതിയ കഥാകൃത്തുക്കള്.’ സുധാകരന് രാമന്തളി പറഞ്ഞു.
സതീഷ് തോട്ടശ്ശേരി രചിച്ച പവിഴമല്ലി പൂക്കും കാലം എന്ന ചെറുകഥാ സമാഹാരത്തെ കുറിച്ചുള്ള പുസ്തക ചര്ച്ച ശാന്തകുമാര് എലപ്പുള്ളി ഉദ്ഘാടനം ചെയ്തു. സ്വര്ണ്ണ ജിതിന്, രാജേഷ് എന്. കെ, വിന്നി രാകേഷ്, പ്രദീപ് പൊടിയന്, പത്മനാഭന് നായര് എന്നിവര് ചര്ച്ചയില് പങ്കെടുത്തു. ചടങ്ങില് സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു. വിന്നി രാകേഷ്, സ്വര്ണ്ണ ജിതിന്, സന്ധ്യ വേണു, വസന്ത രാമന്, ഗോപിക എന്നിവര് കവിതകള് ആലപിച്ചു. പത്മനാഭന്. എം സ്വാഗതവും, ശിവദാസ് എടശ്ശേരി നന്ദിയും പറഞ്ഞു.
<br>
TAGS : ART AND CULTURE | KERALA SAMAJAM BANGALORE SOUTH WEST
SUMMARY : Kerala Samajam Bangalore South West Literary Evening
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്( എസ്ഐആര്) കരട് വോട്ടര് പട്ടികയില് നിന്ന് ഒഴിവാക്കിയവരില് അര്ഹരായവരെ ഉള്പ്പെടുത്താന് ഹെല്പ് ഡെസ്കുകള്…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…