ബെംഗളൂരു: പ്രവാസി മലയാളികള്‍ കേരളത്തിന് പുറത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് അഭിമാനം നല്‍കുന്നതാണെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സമാജം വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക രംഗത്തു നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. കേരള സമാജം ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡ് സോണ്‍ ഓണാഘോഷം ഓണനിലാവ് 2024 വൈറ്റ് ഫീല്‍ഡ് സോണ്‍ ചന്നസാന്ദ്രയിലുള്ള ശ്രീ സായി പാലസില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍ ചെയര്‍മാന്‍ ഡി ഷാജി അധ്യക്ഷത വഹിച്ചു.
ശരത് ബെച്ച ഗൗഡ എം എല്‍ എ, മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ് , കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഓ കെ, വയനാട് ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, സെക്രട്ടറി ജയ്‌ജോ ജോസഫ്, സോണ്‍ കണ്‍വീനര്‍ സുരേഷ് കുമാര്‍,ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ വിന്നി രവീന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ജിജു സിറിയക്, വനിതാ വിഭാഗം ചെയര്‍പേഴ്‌സന്‍ ശകുന്തള തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡോ സുഷമ ശങ്കറിന്റെ പുഞ്ചിരി മല കരയുമ്പോള്‍ എന്ന കവിതാ സമാഹാരം ചടങ്ങില്‍ മന്തി കെ ബി ഗണേഷ് കുമാര്‍ പ്രകാശനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. ചെണ്ട മേളം, സമാജം കുടുംബംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍, ഓണസദ്യ, പിന്നണി ഗായകന്‍ നിഖില്‍ രാജും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : ONAM-2024
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പൊട്ടി വീണ ലൈൻ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാട് കൊടുമ്പ്…
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തില്‍ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരുക്കേറ്റു. കൂട് കഴുകുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്.…
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ആർക്കെതിരെയും…
തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ്…
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം. ഷാർജയിലെ കേസുമായി…