ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം ‘ഓണാരവം-2025’ ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി – ദുബാസിപാളയയിലുള്ള ഡി.എസ്.എ ഭവനിൽ വെച്ച് നടക്കും. 11 ന് വൈകീട്ട് 3 മണിക്ക് പാചക മൽസരം, നൃത്തമൽസരം, ഉപകരണ സംഗീത മൽസരം എന്നിവ നടക്കും. അഞ്ചു മണിക്ക് നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ “നാട്ടു ജീവിതവും ജന സംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ കലാ കായിക മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന ദാനം, ശ്രുതിലയം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവയും ഉണ്ടാകും.
12ന് കാലത്ത് 10 മണിക്ക് നടക്കുന്ന സമാപന സാംസ്കാരിക സമ്മേളനം എം.എൽ.എ യും ബി.ഡി.എ ചെയർമാനുമായ എൻ. എ. ഹാരിസ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം കൈലാഷ്, എസ്.ടി.സോമശേഖർ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ അതിഥികളാകും. വിവിധ മേഖലകളിൽ വിശിഷ്ട സേവനങ്ങൾ നടത്തുന്നവർക്കുള്ള ആദരം, എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള എൻഡോവ്മെൻ്റ് അവാർഡ് ദാനം, ചെണ്ടമേളം, സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കേരള ദർശനം, തിരുവതിര, ഭരതനാട്യം, മാർഗ്ഗം കളി, മോഹിനിയാട്ടം, ഒപ്പന, കുച്ചിപ്പുടി, സിനിമാറ്റിക് നൃത്തങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടാകും. മൂന്നു മണി മുതൽ കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയിൽ സിനിമ പിന്നണി ഗായകൻ ലിബിൻ സ്കറിയ, ഇന്ത്യൻ വോയ്സ് ഫെയിം ലിധി, ടോപ് സിംഗർ താരം ആയുശ്രീ വാര്യർ, ചാനൽ താരങ്ങളായ സുബിൻ, അജിത്, മനീഷ മ്യൂസിക്കൽ ഫ്യൂഷനുമായി ചാനൽ താരം ബിനു എന്നിവർ പങ്കെടുക്കും.
SUMMARY: Kerala Samajam Bengaluru South West Onam Celebrations on 11th and 12th
ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിയില്‍ റിയാലിറ്റി ഷോ ബിഗ് ബോസ് കന്നഡയുടെ ഏറ്റവും പുതിയ സീസണ്‍ ചിത്രീകരിച്ച സ്റ്റുഡിയോ…
ബെംഗളൂരു: കല ബാംഗ്ലൂരിന്റെ ഓണാഘോഷം 'ഓണോത്സവം 2025' ഒക്ടോബർ 12 ന് രാവിലെ 9 മണി മുതൽ ചൊക്കസാന്ദ്ര മഹിമപ്പ…
ന്യൂഡൽഹി: ട്രെയിന്‍ യാത്രക്കാർക്ക് വലിയ ആശ്വാസം നല്‍കി ഇന്ത്യന്‍ റെയില്‍വേ. ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ പണം നഷ്ടപ്പെടാതെ യാത്രാ…
ബെംഗളൂരു: വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെതിരെ കേസെടുത്തു. ബി.സി.എ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബെംഗളൂരുവിലെ സ്വകാര്യ…
ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യം.…
ബെംഗളൂരു: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്നഡ നടനും സംവിധായകനുമായ ബി.ഐ. ഹേമന്ത് കുമാര്‍ (33) ബെംഗളൂരു പോലീസ് അറസ്റ്റ്…