ഓണാരവം 2025 ൻ്റെ സ്മരണിക പ്രകാശനം സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി വനിതാവിഭാഗം കൺവീനർ ജോളി പ്രദീപിന് നൽകി നിർവ്വഹിക്കുന്നു
ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷപരിപാടി ഓണാരവം 2025 ൻ്റെ സ്മരണിക പ്രകാശനം സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി വനിതാവിഭാഗം കൺവീനർ ജോളി പ്രദീപിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി. തുളസീദാസ് അധ്യക്ഷത വഹിച്ചു. ജഗത് എം.ജെ, നിരഞ്ജൻ വി, പത്മനാഭൻ എം, അരവിന്ദാക്ഷൻ പി.കെ എന്നിവർ സംസാരിച്ചു.
തിരുവോണ നാളിൽ നടന്ന പൂക്കള മൽസരത്തിൽ മീര, വനജ , നക്ഷത്ര-സംയുക്ത എന്നിവരുടെ സംഘങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാ മൽസരങ്ങൾ നടന്നു. സെപ്തംബർ 14 നു കെ.എസ്. ടൌൺ ഹൊയ്സാല സർക്കിളിനു സമീപമുള്ള ഭാനു സ്കൂളിൽ വെച്ച് ചെസ്സ് കാരംസ് മൽസരങ്ങളും, 21 നു ജ്ഞാനബോധിനി സ്കൂളിൽ വെച്ച് കായികമൽസരങ്ങളും നടക്കും.
ഓക്ടോബർ 11 നു ദുബാസിപാളയ ഡി.എസ്.എ ഭവനിൽ വെച്ച് നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ “നാട്ടുജീവിതവും ജനസംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. തുടർന്ന് നൃത്തമൽസരം, ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന കരോക്കെ ഗാനമേളയും എന്നിവ ഉണ്ടാകും. ഒക്ടോബർ 12 നു നടക്കുന്ന സമാപനസമ്മേളനത്തിൽ എൻ.എ. ഹാരിസ് എം.എൽ.എ, അഭിനേതാവ് കൈലാഷ്, ആലങ്കോട് ലീലാകൃഷ്ണൻ, എസ്.ടി. സോമശേഖർ എം.എൽ.എ എന്നിവർ അതിഥികളാകും. അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, കോഴിക്കോട് റെഡ് ഐഡിയാസ് നടത്തുന്ന മെഗാ ഗാനമേള എന്നിവ അരങ്ങേറും.
SUMMARY: Kerala samajam Bengaluru South West Onaravam smaranika Prakashanam
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…
തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…
റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശേരി…
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…