ASSOCIATION NEWS

കേരളസമാജം ഓണക്കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ പബ്ലിക് സ്കൂളിൽ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷം വഹിച്ച യോഗത്തിൽ കേരളസമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ, മാനവരത്ന പി ജി കെ നായർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെഎൻഇ വൈസ് പ്രസിഡണ്ട് രാജഗോപാൽ എം, സോൺ ലേഡീസ് ചെയർപേഴ്സൺ സുധാ സുധീർ എന്നിവർ സംസാരിച്ചു. അർപ്പിച്ചു. സുരേന്ദ്രൻ നായർ, സാജു പോൾ, പുഷ്പരാജൻ, അജിത് കുമാർ, സുനിൽകുമാർ, സി കെ വി ഉണ്ണി, ബിജുപാൽ, ശോഭന പുഷ്പരാജ്, തങ്കമണി നാരായണൻ, പ്രസന്ന നായർ, രേഷ്മ രഞ്ജിത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണ ഉത്ഘാടനം കേരള സമാജം കൾച്ചറൽ സെക്രട്ടറി വി മുരളിധരൻ നിർവഹിച്ചു. സോൺ വൈസ് ചെയർമാൻ ജെയ്മോൻ മാത്യു അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ പ്രദീപൻ, വനിതാ വിഭാഗം ചെയർപേർസൺ ദിവ്യമുരളി, വൈസ് ചെയർപേഴ്സൺ ഷീന ഫിലിപ്പ്, സുകന്യ, കൊച്ചുമോൻ, പ്രേമൻ, വിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു.അറുപതിൽപരം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു.
കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ നടന്ന ഓണകിറ്റ് വിതരണം

കേരളസമാജം കെആർ പുരം സോണിന്റെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം നടന്നു. കെഎൻഇ ട്രസ്റ്റ് മുൻ പ്രസിഡന്റ്മാരായ പി ദിവാകരൻ, ചന്ദ്രശേഖരൻ നായർ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.

സോൺ ചെയർമാൻ ഹനീഫ് എം അധ്യക്ഷത വഹിച്ചു . സോൺ കൺവീനർ ബിനു പി, വൈസ് ചെയർമാൻ രജിത് കുമാർ, ഷിബു കെ എസ്, സയ്യിദ് മസ്താൻ, വനിതാ വിഭാഗം ചെയർപേർസൺ അയിഷാ ഹനീഫ്, രഞ്ജിത ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു. നൂറിൽ അധികം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു.
കെആർ പുരം സോണിന്റെ നേതൃത്വത്തിൽ നടന്ന ഓണകിറ്റ് വിതരണം

SUMMARY: Kerala Samajam distributed Onam kits

NEWS DESK

Recent Posts

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും  സ്വാമി പത്മ…

56 minutes ago

പത്തനംതിട്ടയില്‍ 11പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…

2 hours ago

അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി: വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതര്‍

കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…

3 hours ago

കസ്റ്റഡി മര്‍ദനം: പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…

4 hours ago

ബംഗാള്‍ നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ബിജെപി-തൃണമൂല്‍ അംഗങ്ങള്‍ ഏറ്റുമുട്ടി

കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്‌…

4 hours ago

എൻഐആര്‍എഫ് റാങ്കിംഗ്: സംസ്ഥാന സര്‍വകലാശാലകളില്‍ കേരള സര്‍വകലാശാല അഞ്ചാം സ്ഥാനത്ത്

തിരുവനന്തപുരം: കേരള, കുസാറ്റ് സർവകലാശാലകള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. 22025ലെ എൻഐആർഎഫ് റാങ്കിങ്ങില്‍ രാജ്യത്തെ പൊതു സർവകലാശാലകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം…

5 hours ago