ബെംഗളൂരു: 63 വർഷത്തെ ബെംഗളൂരുവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെസിആർ നമ്പ്യാർക്ക് കേരള സമാജം ദൂരവാണിനഗർ യാത്രയയപ്പ് നല്‍കി. 1967 മുതൽ കേരള സമാജം ദൂരവാണിനഗർ പ്രവർത്തക സമിതി അംഗമായും ട്രഷററായും സാഹിത്യ വിഭാഗ അംഗമായും സാഹിത്യ മത്സര വിധികർത്താവായും പ്രവർത്തിച്ചിരുന്ന കെസിആർ നമ്പ്യാർ ബെംഗളൂരുവിലെ അറിയപ്പെടുന്ന കവിയും അക്ഷര ശ്ലോക സദസ്സുകളിലെ ശ്രദ്ധേയ സാന്നിധ്യവുമാണ്. മറുനാട്ടിൽ മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ പ്രാധാന്യം മാതൃകപരമാണെന്നും സാമൂഹിക സാംസ്കാരിക രംഗത്തെ അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം പ്രശംസനീയമാണെന്നും കേരള സമാജം വിലയിരുത്തി.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ, മുൻ പ്രസിഡന്റുമാരായ എം എസ് ചന്ദ്രശേഖരൻ, പി.ദിവാകരൻ, പീറ്റർ ജോർജ്, എസ് കെ നായർ, വൈസ് പ്രസിഡന്റ് എം പി വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ യോഗത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകൾ വിലയിരുത്തുകയും ആശംസകൾ നേരുകയും ചെയ്തു.
ട്രഷറർ എം കെ ചന്ദ്രൻ, സമാജം എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, സോണൽ സെക്രട്ടറിമാരായ കെ കെ പവിത്രൻ, പുരുഷോത്തമൻ നായർ, പ്രവർത്തക സമിതി അംഗങ്ങളായ, ചന്ദ്രമോഹൻ, ശ്രീകുമാരൻ, സുനിൽ നമ്പ്യാർ, അനിൽ കുമാർ, വനിതാ വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, ശാന്തമ്മ വർഗ്ഗീസ്, സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, സാഹിത്യ വിഭാഗം അംഗങ്ങളായ വി കെ സുരേന്ദ്രൻ, സൗദ റഹ്‌മാൻ, മുൻ ഭാരവാഹികളും പ്രവർത്തകരുമായ വി വി രാഘവൻ, ടി ഇ വർഗ്ഗീസ്, സി കെ ജോസഫ്, കെ പി രാമചന്ദ്രൻ, ദിവാകരൻ, സമാജം ലൈബ്രെറിയൻ രാജൻ എന്നിവരും കെസിആർ നമ്പ്യാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR
ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന്…
തൃശൂർ: അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. സിറിയക് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്…
ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി…
ബെംഗളൂരു: എഐകെഎംസിസി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആബിദ് കൺവെൻഷൻ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ…
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. കേസ്…