ASSOCIATION NEWS

കേരളസമാജം ദൂരവാണിനഗര്‍ നോർക്ക കെയർ ഇൻഷുറൻസ് ബോധവത്കരണ പരിപാടി

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തില്‍ നോർക്ക കെയർ സമഗ്ര ആരോഗ്യ – അപകട ഇൻഷുറൻസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രവാസി – മറുനാടൻ മലയാളികൾക്കായി കേരള സർക്കാറിന്റെ നോർക്ക ഏർപ്പെടുത്തിയ, നോർക്ക ഐ ഡി കാർഡ്, പെൻഷൻ സ്കീം, നോർക്ക കെയർ, തുടങ്ങിയ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് വിശദ വിവരങ്ങൾ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന പ്രധാന അംഗത്തിന് നോർക്ക ഐ ഡി അനിവാര്യമാണ്. ഇപ്പോൾ അപേക്ഷിച്ചാൽ ഉടനെ ഇകാർഡ് ലഭിക്കുന്നതാണ്. ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 21നകം അപേക്ഷ സമർപ്പിച്ചിരിക്കണം.

സമാജത്തിൽ ലഭിച്ച അപേക്ഷകൾ സമാജം പ്രസിഡന്റ് നോർക്ക ഡെവലപ്പ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി.സമാജം യുവജന വിഭാഗം പ്രവർത്തകർക്ക് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതിന്റെ പരിശീലനവും റീസ രഞ്ജിത്ത് നൽകുകയുണ്ടായി.

സമാജം ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുരളീധരൻ നായർ റീസ രഞ്ജിത്തിന്
പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ഡി കെ ഇ എസ് സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം കെ ചന്ദ്രൻ ജോയിന്റ് സെക്രട്ടറിമാരായ പി സി ജോണി, ബിനോ ശിവദാസ്, മറ്റു സോണൽ സെക്രട്ടറിമാരും യുവജന വിഭാഗം പ്രവർത്തകരും സന്നിഹിതരായിരുന്നു.
SUMMARY: Kerala Samajam Dooravani Nagar Norka Care Insurance Awareness Program

NEWS DESK

Recent Posts

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

6 hours ago

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…

6 hours ago

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

7 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

7 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…

8 hours ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

8 hours ago