കേരളസമാജം ദൂരവാണിനഗര്‍ നോർക്ക കെയർ ഇൻഷുറൻസ് ബോധവത്കരണ പരിപാടി 

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തില്‍ നോർക്ക കെയർ സമഗ്ര ആരോഗ്യ – അപകട ഇൻഷുറൻസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രവാസി – മറുനാടൻ മലയാളികൾക്കായി കേരള സർക്കാറിന്റെ നോർക്ക ഏർപ്പെടുത്തിയ, നോർക്ക ഐ ഡി കാർഡ്, പെൻഷൻ സ്കീം, നോർക്ക കെയർ, തുടങ്ങിയ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് വിശദ വിവരങ്ങൾ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന പ്രധാന അംഗത്തിന് നോർക്ക ഐ ഡി അനിവാര്യമാണ്. ഇപ്പോൾ അപേക്ഷിച്ചാൽ ഉടനെ ഇകാർഡ് ലഭിക്കുന്നതാണ്. ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 21നകം അപേക്ഷ സമർപ്പിച്ചിരിക്കണം.

സമാജത്തിൽ ലഭിച്ച അപേക്ഷകൾ സമാജം പ്രസിഡന്റ് നോർക്ക ഡെവലപ്പ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി.സമാജം യുവജന വിഭാഗം പ്രവർത്തകർക്ക് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതിന്റെ പരിശീലനവും റീസ രഞ്ജിത്ത് നൽകുകയുണ്ടായി.

സമാജം ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുരളീധരൻ നായർ റീസ രഞ്ജിത്തിന്
പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ഡി കെ ഇ എസ് സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം കെ ചന്ദ്രൻ ജോയിന്റ് സെക്രട്ടറിമാരായ പി സി ജോണി, ബിനോ ശിവദാസ്, മറ്റു സോണൽ സെക്രട്ടറിമാരും യുവജന വിഭാഗം പ്രവർത്തകരും സന്നിഹിതരായിരുന്നു.
SUMMARY: Kerala Samajam Dooravani Nagar Norka Care Insurance Awareness Program

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി...

വിവിധ രാജ്യങ്ങളുടെ പുരാതനവും, അമൂല്യവുമായ 1,499 നാണയങ്ങൾ; ലോക റെക്കോർഡ് സ്വന്തമാക്കി ബെംഗളൂരു മലയാളി 

ബെംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പുരാതനവും അപൂർവവുമായ അമൂല്യ...

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ മരിച്ച അമ്മയുടെ മൃതദേഹം നാലു ദിവസം വീട്ടിനുള്ളില്‍ സൂക്ഷിച്ച്‌...

കണ്ഠര് ബ്രഹ്മദത്തൻ ശബരിമലയുടെ പുതിയ തന്ത്രി

പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു. കണ്ഠര്...

വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജിവച്ചു

ന്യൂഡൽഹി: രാജ്യത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്കും കോക്രോച്ച്‌ ജനതാ...

വീണ സേവനമൊന്നും നല്‍കിയിട്ടില്ല, പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ വീണ തൈക്കണ്ടിയ്ക്ക് കുരുക്കായി സിഎംആര്‍എല്‍...

Related Articles

Popular Categories