▪️ കഥാവിഭാഗം വിജയികള്‍: ഡി എസ് മൈഥിലി, കെ വി ഷനീപ്, കെ ആർ ഹരി
ബെംഗളൂരു: കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ഡി എസ് മൈഥിലി (തിരുവനന്തപുരം) രചിച്ച ‘എംബ്രോയ്ഡറി’ ഒന്നാം സമ്മാനം നേടി. കെ വി ഷനീപ്(കണ്ണൂർ) എഴുതിയ ‘കല്യാണസൗഗന്ധികം’ രണ്ടാം സമ്മാനവും
കെ ആർ ഹരി(കണ്ണൂർ)യുടെ ‘കലപ്പ കൊഴു കൊണ്ടുള്ള തിരുമുറിവ്’
എന്ന കഥ മൂന്നാം സമ്മാനവും നേടി.
കവിതാ മത്സരത്തിൽ എം യു ഹരിദാസ് (കരുമാല്ലുർ- ആലുവ) എഴുതിയ ‘കടലിന്റെ കാൽപന്തുകളി’ ഒന്നാം സമ്മാനവും എസ് അർച്ചന (പാലക്കാട്)യുടെ ‘നവംബർ 23’ രണ്ടാം സമ്മാനവും എസ് ആർ സി നായർ (പത്തനംതിട്ട) രചിച്ച ‘ചൂരൽമല’മൂന്നാം സമ്മാനവും നേടി.
അഖിലേന്ത്യാതലത്തിൽ സംഘടിപ്പിച്ച കഥ കവിത മത്സരത്തിന് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയുമാണ് വിജയികൾക്ക് നൽകുന്നത്. ബെംഗളൂരുവിന് പുറമേ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും, കൂടാതെ ബോംബെ, ചെന്നൈ, മധ്യപ്രദേശിലെ സെഷോർ, ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ മെൽബോൺ തുടങ്ങിയ നഗരങ്ങളിൽ നിന്നുമായി 64 കഥകളും 52 കവിതകളും മത്സരത്തിനായി കിട്ടിയിരുന്നു.
SUMMARY: Kerala Samajam Dooravani Nagar Story Poetry Competition Winners
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…