ബെംഗളൂരു: ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ മുന്‍ പ്രസിഡണ്ടും സാഹിത്യ വിഭാഗം ചെയര്‍മാനുമായ എംഎസ്. ചന്ദ്രശേഖരന്റെ ആകസ്മിക വേര്‍പാടില്‍ കേരളസമാജം ദൂരവാണിനഗര്‍ അനുശോചനം രേഖപ്പെടുത്തി. സമാജ താല്‍പ്പര്യം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള വ്യക്തിയാണ് എം എസ് എന്നും, സമാജത്തിന്റെ സാഹിത്യ വിഭാഗം ചെയര്‍മാനും മുന്‍ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായിരുന്ന അദ്ദേഹത്തിന് ബെംഗളൂരുവിലെ സാംസ്‌കാരിക രംഗത്ത് ആദരണീയമായ സ്ഥാനമുണ്ടായിരുന്നു എന്നും മലയാള ഭാഷയില്‍ മാത്രമല്ല ഇതര ഭാഷാ സാഹിത്യത്തിലും അഗാധമായ അറിവുള്ള വ്യക്തിയായിരുന്നു എംഎസ് എന്നും യോഗം അഭിപ്രായപ്പെട്ടു.
എഴുത്തിലും പ്രഭാഷണങ്ങളിലും പെരുമാറ്റത്തിലും ഉന്നത മാനുഷിക മൂല്യങ്ങളും സമഭാവനയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേര്‍പാട് വലിയ ആഘാതമാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ഇന്ന് ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ചേര്‍ന്ന അനുശോചന യോഗം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും എംഎസിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു
യോഗത്തില്‍ സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍, വൈസ് പ്രസിഡന്റ് എം പി വിജയന്‍, സ്‌കൂള്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, വനിതാ വിഭാഗം ചെയര്‍ പേര്‍സന്‍ ഗ്രേസി പീറ്റര്‍, യുവജനവിഭാഗം ചെയര്‍മാന്‍ രാഹുല്‍, മുന്‍ പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍ എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : CONDOLENCES MEETING
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക്…
മംഗളൂരു: സൂറത്കല്‍ മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്‍ക്കുന്നേര്‍ കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച…
കൊച്ചി: കേരളത്തിൽ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില…
ഡൽഹി: മൈക്രോസോഫ്റ്റ് വീണ്ടും വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. അടുത്തിടെ ടെക് മേഖലയെ പിടിച്ചുലച്ച പിരിച്ചുവിടല്‍ തരംഗത്തിന്റെ ഭാഗമായാണ് ഈ…
ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ ജെസ്സിമോളുടെ പങ്കും സംശയിക്കുന്ന…
മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ…