ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷം 27, 28 തിയ്യതികളിൽ വിജിനപുര ജൂബിലി സ്കൂള്‍, എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. 27-ന് നടക്കുന്ന സാഹിത്യ സംവാദത്തിൽ സാഹിത്യകാരന്മാരായ ജി.ആർ. ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ പങ്കെടുക്കും. വിജിനപുര ജൂബിലി സ്കൂളിൽ വൈകിട്ട് നാലിനാണ് പരിപാടി.
28-ന് എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ രാവിലെ 10-ന് ജൂബിലി കോളേജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിര അരങ്ങേറും. തുടർന്ന് വിവിധ കലാപരിപാടികള്‍ നടക്കും. ഉച്ചക്ക് 12 മുതൽ ഓണസദ്യ. മൂന്നിന് പൊതുസമ്മേളനത്തിൽ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, ബി.എ. ബൈരതി ബസവരാജ് എംഎൽഎ, കന്നഡ ചലച്ചിത്ര താരം പ്രൊഫ. ലക്ഷ്മി ചന്ദ്രശേഖർ, ജി.ആർ. ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളാകും. ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും കലാ സാഹിത്യ മത്സരത്തിലെ വിജയികൾക്കും സമ്മാന വിതരണം നടക്കും. 6.30 മുതൽ 9.30 വരെ രഞ്ജിനി ജോസ്, ബൽറാം, റിതുരാജ്, ബാസിൽ, ദേവപ്രിയ, വയലിൻ ഫ്യൂഷണിസ്റ്റ് വിഷ്ണു അശോക് എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും.
SUMMARY: Kerala Samajam Duravaninagar Onagosham on 27th and 28th
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…
റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…
ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…
ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ്…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…
ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…