കേരളസമാജം ഐഎ.എസ് അക്കാദമി: പുതിയ ബാച്ച് ആരംഭിച്ചു

ബെംഗളൂരു: 2027 ലെ സിവില്‍ സര്‍വീസസ് പരീക്ഷക്കു തയ്യാറെടുക്കുന്നവര്‍ക്കുള്ള സമഗ്രപരിശീലനം ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിച്ചു. അക്കാദമിയില്‍ നിന്നും 2023 ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക്ക് സര്‍വ്വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട എ. മോണിക്ക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ദിരാനഗര്‍ കൈരളിനികേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അധ്യക്ഷത വഹിച്ചു.

അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആന്റ് ഇന്‍ഡയറക്ട് ടാക്‌സസ് കമ്മീഷണറുമായ പി.ഗോപകുമാര്‍, പരിശീലകരായ ശോഭന്‍ ജോര്‍ജ് എബ്രഹാം, സത്യ വന്ദേമാതരം, നിഖില്‍ ശ്രീകുമാര്‍, കൈരളിനികേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് കെ. ഗോപിനാഥന്‍, കേരള സമാജം ട്രഷറര്‍ ജോര്‍ജ് തോമസ്, കള്‍ച്ചറല്‍ സെക്രട്ടറി വി.മുരളീധരന്‍, മാനേജിംഗ് കമ്മറ്റി അംഗം സുജയന്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

രണ്ടു മാസത്തെ സൗജന്യ ഫൗണ്ടേഷന്‍ പരിശീലനത്തിനു ശേഷമാണ് ബാച്ച് തുടങ്ങിയത്. ചുരുങ്ങിയ ചെലവില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കായി പതിനാറു മാസം നീളുന്ന പരിശീലനമാണ് നല്‍കുക. ആഴ്ച ദിവസങ്ങളില്‍ ഓണ്‍ലൈനായും വാരാന്ത്യങ്ങളില്‍ ഓഫ് ലൈനായും ക്ലാസുകള്‍ ഉണ്ടാകും.

പരിശീലനത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ 8431414491 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.

2011-ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും ഇതുവരെ 166 പേര്‍ വിവിധ സിവില്‍ സര്‍വ്വീസുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
SUMMARY: Kerala Samajam IAS Academy: New batch begins

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

കണ്ണൂർ: കല്ല്യാശേരിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു....

തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനങ്ങളുമായി വിജയ്; കുടുംബങ്ങള്‍ക്ക് മൂന്ന് സിലിണ്ടറുകള്‍ സൗജന്യം

ചെന്നൈ: തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍...

റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ വന്‍ പ്രതിഷേധം: പാലക്കാട് ഡിവിഷന്‍ ഓഫീസ് ഉപരോധിച്ച്‌ ഡി.വൈ.എഫ്.ഐ

പാലക്കാട്: റെയില്‍‌വേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ...

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മർദിച്ച സംഭവത്തില്‍ മുഖ്യപ്രതി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

Related Articles

Popular Categories