ബിജെപി നിയമസഭാ കക്ഷി നേതാവായി വി. മുരളീധരന്‍

തിരുവനന്തപുരം: വി. മുരളീധരൻ ബി.ജെ.പി നിയമസഭ കക്ഷി നേതാവാകും. മാരാര്‍ജി ഭവനില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. സഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചതും മുരളീധരനാണ്.

നേരത്തെ രാജീവ് ചന്ദ്രശേഖറിന്റെ പേര് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും, നിലവില്‍ അദ്ദേഹം സംസ്ഥാന അധ്യക്ഷനായതിനാല്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന നയം ഉയര്‍ത്തിക്കാട്ടിയാണ് വി. മുരളീധരനെ തിരഞ്ഞെടുത്തത്. 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗവും മാരാര്‍ജി ഭവനില്‍ നടക്കും.

യോഗത്തില്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്ന് രാജീവ് ചന്ദ്രശേഖര്‍ വിലയിരുത്തി. മണ്ഡലം ശ്രദ്ധിച്ചവർ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഇതിന് ഉദാഹരണമാണെന്നും യോഗത്തിൽ വിലയിരുത്തി. സഭക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനും ഷോണിനുമെതിരെയും വിമര്‍ശനമുയര്‍ന്നു. പരാമര്‍ശം അനവസരത്തില്‍ എന്ന് നേതാക്കള്‍ വിലയിരുത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വിഹിതം കൂടിയെന്നും യോഗത്തില്‍ വിലയിരുത്തലുണ്ട്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സംഘടന കാര്യങ്ങള്‍ അറിയിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തി. കെ.സുരേന്ദ്രനും വി.മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. പാലക്കാടും തൃശൂരും വോട്ടുചോര്‍ച്ച പരിശോധിക്കുമെന്നും വിലയിരുത്തലുണ്ട്.
SUMMARY: V. Muraleedharan elected as BJP legislature party leader

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനങ്ങളുമായി വിജയ്; കുടുംബങ്ങള്‍ക്ക് മൂന്ന് സിലിണ്ടറുകള്‍ സൗജന്യം

ചെന്നൈ: തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍...

റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ വന്‍ പ്രതിഷേധം: പാലക്കാട് ഡിവിഷന്‍ ഓഫീസ് ഉപരോധിച്ച്‌ ഡി.വൈ.എഫ്.ഐ

പാലക്കാട്: റെയില്‍‌വേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ...

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മർദിച്ച സംഭവത്തില്‍ മുഖ്യപ്രതി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു, തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

Related Articles

Popular Categories