ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു. കേരള സമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം എസ് ജി മാര്യേജ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണ്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ ആര്‍ അധ്യക്ഷത വഹിച്ചു. സിനിമ താരം സരയൂ മോഹന്‍, കേരള സമാജം പ്രസിഡന്റ് എം ഹനീഫ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ് , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സോണ്‍ കണ്‍വീനര്‍ ലിജു പി കെ, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ സനല്‍ കുമാര്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഓമന കവിരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കലാപരിപാടികള്‍, ഓണസദ്യ, സിനിമ പിന്നണി ഗായിക രഞ്ജിനി ജോസ്, സ്റ്റാര്‍ സിങ്ങര്‍ വിവേകാനന്ദന്‍, ബല്‍റാം, പ്രദീപ് പള്ളിപ്ര എന്നിവര്‍ അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
SUMMARY: Kerala Samajam Magadi Road Zone Onam Celebration
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…
ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…
തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…