ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്റെ കാരുണ്യപ്രവർത്തനമായ ‘സ്നേഹസാന്ത്വന’ത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ പദ്ധതി (ഗൃഹകേന്ദ്രിത പരിചരണം) ആരംഭിച്ചു. ബി.ടി.എം. ലേ ഔട്ടിലെ ആശ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, സിറ്റി സോൺ ചെയർമാൻ കെ. വിനേഷ്, കൺവീനർ പ്രസീദ് കുമാർ, ജോസ് ലോറൻസ്, വനിതാവിഭാഗം ചെയർപേഴ്‌സൺ ലക്ഷ്മി ഹരികുമാർ, കൺവീനർ സനിജാ ശ്രീജിത്ത്, സോൺ നേതാക്കളായ രാധാകൃഷ്ണൻ, സുരേഷ് കുമാർ, രാജശേഖരൻ, രാജീവ്, ജോർജ് തോമസ്, വി.ടി. തോമസ്, രാജഗോപാൽ, ശ്രീജിത്ത്, അമൃതാ സുരേഷ്, സുധാ വിനേഷ് തുടങ്ങിയവർ പങ്കെടുത്തു.
ആശ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡോ. ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘം എസ്.ജി. പാളയത്തുള്ള ഒരു രോഗിയുടെ വീട്ടിലെത്തി പരിചരണവും നിർദേശങ്ങളും നൽകി.
ക്യാന്‍സര്‍, പക്ഷാഘാതം, നട്ടെല്ലിനു ക്ഷതം, നാഡി സംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, കടുത്ത മാനസിക രോഗങ്ങള്‍, പ്രമേഹം, വര്‍ദ്ധക്യജന്യ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും മറ്റ് നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പിലായ വര്‍ക്കും ഗൃഹകേന്ദ്രീകൃത ചികിത്സയും പരിചരണവും ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കും അതുവഴി ദുരിതമനുഭവിക്കുന്ന കുടുംബത്തിനും ആവശ്യമായ പരിചരണവും പരിശീലനവും നല്‍കുക, പുറമേ ഇവര്‍ക്ക് പരിചരണത്തിനാവശ്യമായ പരിചരണോപകരണങ്ങളും മരുന്നുകളും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുന്ന കര്‍മ്മ പദ്ധതിക്കാണ് കേരളസമാജം രൂപം നല്‍കുന്നതെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമർ വൈസ് പ്രസിഡന്റ് പി കെ സുധീഷ് എന്നിവർ അറിയിച്ചു.
ഇന്ദിരാ നഗറിലുള്ള കേരളസമാജം ഓഫീസ് കേന്ദ്രമാക്കി യായിരിക്കും പദ്ധതി നടപ്പാക്കുക. നിലവില്‍ സ്നേഹ സാന്ത്വനം പരിപാടിയുടെ ഭാഗമായി രണ്ട് ആംബുലന്‍സുകളും 9 ഡയാലിസിസ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് +91 98454 39090, 9845222688.
<br>
TAGS : KERALA SAMAJAM
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…