ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മലയാളത്തനിമ വിളിച്ചോതി ബാംഗ്ലൂര്‍ കേരസമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന മത്സരം നര്‍ത്തകിയും സിനിമാതാരവുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു.
വനിതാവിഭാഗം ചെയര്‍പേര്‍സണ്‍ കെ.റോസി അദ്ധ്യക്ഷത വഹിച്ചു.
ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിന്‍സിപ്പല്‍ ഹെലന്‍ ടോം മുഖ്യാതിഥിയായി.
വനിതാ വിഭാഗം കണ്‍വീനര്‍ ലൈല രാമചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ദിവ്യ മുരളി,രമ്യ ഹരി കുമാര്‍,വനിതാ വിഭാഗം ഭാരവാഹികളായ, സുധ വിനേഷ്, ഷൈമ രമേഷ് ,അമൃത സുരേഷ്, ഐഷ ഹനീഫ്,ര ഞ്ജിത ശിവദാസ്, ദേവി ശിവന്‍, ലക്ഷ്മി ഹരികുമാര്‍, സനിജ ശ്രീജിത്ത്, പ്രീത ശിവന്‍, ദിവ്യ രജീഷ്, സനജ, വിധികര്‍ത്താക്കളായ ഗായത്രി ദേവി, ഹേമ മാലിനി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒന്നാം സമ്മാനം 20000 രൂപയും റോളിംഗ് ട്രോഫിയും കേരള സമാജം കെ ആര്‍ പുരം സോണിലെ മഞ്ജുവും സംഘവും കരസ്ഥമാക്കി.രണ്ടാം സ്ഥാനം 15000 രൂപയും ട്രോഫിയും കല്യാണ്‍ നഗറിലുള്ള ആര്‍ദ്ര ടീം കരസ്ഥമാക്കി.
മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും കെ എന്‍ എസ് എസ് ഇന്ദിരനഗര്‍ കരയോഗത്തിലെ അശ്വതിക്കും സംഘത്തിനും ലഭിച്ചു.
പ്രോത്സാഹന സമ്മാനങ്ങള്‍ – വിധു എസ് എം ആന്‍റ് ടീം ഈസ്റ്റ് സോണ്‍, രശ്മി ശരത് ആന്‍റ് ടീം, യലഹങ്ക സോണിലെ സുജാത പ്രദീപനും ആന്‍റ് ടീം.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി കെ സുധീഷ് , ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍ വി , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ് , സെക്രട്ടറി ജെയ്‌ജോ ജോസഫ് , ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
<BR>
TAGS :KERALA SAMAJAM
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…