കേരളസമാജം തിരുവാതിര മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതുന്ന മത്സരമായി. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന മത്സരം നര്‍ത്തകിയും ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റിയുമായ ഡോ ഹെലന്‍ ടോജോ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയര്‍പേര്‍സണ്‍ സുധ വിനേഷ് അധ്യക്ഷത വഹിച്ചു.

വനിതാ വിഭാഗം കണ്‍വീനര്‍ രമ്യ ഹരികുമാര്‍,വൈസ് ചെയര്‍പേര്‍സണ്‍ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കണ്‍വീനര്‍ സുധ സുധീര്‍, സുജ ഗോപകുമാര്‍,ഫിനാന്‍സ് കണ്‍വീനര്‍ ഷൈമ രമേഷ്, ജോയിന്റ് കണ്‍വീനര്‍ അംബിക സുരേഷ്, വിധികര്‍ത്താക്കളായ ഗായത്രി ദേവി, ഷര്‍മിള വിനയ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒന്നാം സമ്മാനം 20000 രൂപയും റോളിംഗ് ട്രോഫിയും ശ്രീജ ഷോബിത്, സര്‍ജാപൂര്‍ പാര്‍വണം ടീം കരസ്ഥമാക്കി.രണ്ടാം സ്ഥാനം 15000 രൂപയും ട്രോഫിയും ഹൊരമാവ് നീതു ലക്ഷ്മി -ആര്‍ദ്ര ടീം കരസ്ഥമാക്കി.മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും പ്രെസ്റ്റീജ് ട്രാന്‍ക്യുലിറ്റിയിലെ സ്‌നേഹ മേനോനും സംഘത്തിനും ലഭിച്ചു.

പ്രോത്സാഹന സമ്മാനങ്ങള്‍: കെ ആര്‍ പുരം ദിവ്യ ബി ടീം അഗ്‌നി, ടീം ഈസ്റ്റ് സോണ്‍ സുജയാ സത്യന്‍ & ടീം, ഇലക്ട്രോണിക് സിറ്റി പ്രിയ എ എസ് -സിഗ്മാ ടീം

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരളസമാജം പ്രസിഡന്റ് എം ഹനീഫ്, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍ വി, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്, സെക്രട്ടറി ജെയ്‌ജോ ജോസഫ് , ഡോണ സലി, ഐഷ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.
SUMMARY: Kerala Samajam Thiruvathira Competition

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

കെഎൻഎസ്എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര 4ന്

ബെംഗളൂരു:കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സെപ്തംബര്‍...

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

അനധികൃതമായി ഇന്ത്യയിൽ താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തി

ബെംഗളൂരു: അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവെന്നാരോപിച്ച് 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു പോലീസ്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശ്ശൂർ ചേർപ്പ് പട്ടത്ത് വീട്ടിൽ പരേതനായ ബാലൻ എഴുത്തച്ചൻ്റെ ഭാര്യ...

ഗൃഹജ്യോതി പദ്ധതി; ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധന സെപ്റ്റംബർ 30 വരെ നീട്ടി

ബെംഗളൂരു: കർണാടക സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ ഗൃഹജ്യോതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം

ബെംഗളൂരു:ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ്...

Related Articles

Popular Categories