ബെംഗളൂരു: ശ്രീനാരായണ സമിതി ആറ്റുകാല്‍ പൊങ്കാല ബേഗൂര്‍ മൈലസന്ദ്ര ഗുരുമന്ദിരത്തില്‍ മാര്‍ച്ച് 3 ന് നടക്കും. രാവിലെ ഗണപതിഹോമത്തിന് ശേഷം പണ്ടാര അടുപ്പില്‍ അഗ്‌നി പകരും. പൊങ്കാല നിവേദ്യ സമര്‍പ്പണവും, അന്നദാനവും ഉണ്ടായിരിക്കും.
പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധനങ്ങളും ക്ഷേത്രത്തില്‍ നിന്നും ഭക്തര്‍ക്ക് നല്‍കുന്നതാണ്. പൊങ്കാല സമര്‍പ്പിക്കാനാഗ്രഹിക്കുന്ന ഭക്തര്‍ താഴേ കൊടുത്ത നമ്പറില്‍ വിളിച്ചു മുന്‍കൂട്ടി ബുക്ക് ചെയ്യണം 9481808291, 9880553479, 9986351239, 7708755896
SUMMARY: Sree Narayana Samiti Attukal Pongala on March 3rd
















