ASSOCIATION NEWS

കേരളസമാജം യുവജനോത്സവം ഓഗസ്റ്റ് 9,10 തിയ്യതികളില്‍

ബെംഗളൂരു : കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവകലാപ്രതിഭകൾക്കായി നടത്തുന്ന യുവജനോത്സവം ഓഗസ്റ്റ് ഒമ്പത്, പത്ത് ഇന്ദിരാനഗർ കൈരളീ നികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് കാമ്പസിൽ നടത്തും. മൂന്ന് വേദികളിലായി പദ്യം ചൊല്ലൽ, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, ഓട്ടൻതുള്ളൽ, മിമിക്രി, മോണോആക്റ്റ്, സംഘനൃത്തം, കൈക്കൊട്ടിക്കളി, ഒപ്പന, മാർഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളിൽ മത്സരം നടക്കും.

അഞ്ച് മുതൽ 18 വയസുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സബ് ജൂനിയർ ( പ്രായം അഞ്ച്-എട്ട്), ജൂനിയർ (9-13),സീനിയർ (14- 18) വിഭാഗങ്ങളിലായിട്ടാകും മത്സരം. നൃത്ത ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരമുണ്ടാകും. കർണാടകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.

വ്യക്തിഗത മത്സരങ്ങളിൽ ഒരാൾക്ക് പരാമാവധി അഞ്ച് ഇനങ്ങളിൽ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളിൽ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തിൽ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും. മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയുമുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി റജി കുമാർ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് രണ്ടിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ- 9036339194, 9886181771, 8792687607
SUMMARY: Kerala Samajam Youth Festival on August 9th and 10th
NEWS DESK

Recent Posts

ചുമമരുന്ന് കഴിച്ച് മരണം: സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം

ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് 20 കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങുമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ പരിശോധന…

6 hours ago

ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ…

7 hours ago

‘കോർപറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുമ്പോഴും കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസമില്ല; കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വയനാട് എം പി.…

8 hours ago

എറണാകുളം-ബെംഗളൂരു വന്ദേഭാരത് അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ…

9 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂര്‍ ചിറനെല്ലൂർ ചൂണ്ടൽ ഹൗസില്‍ സി. പി. തോമസ് (81) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ബി.ടി.എസ് (ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട്‌…

9 hours ago

രസതന്ത്ര നൊബേല്‍ -2025: പുരസ്‌കാരം മൂന്ന് ഗവേഷകര്‍ക്ക്

സ്റ്റോക്‌ഹോം: 2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ (ക്യോട്ടോ യൂനിവേഴ്‌സിറ്റി, ജപ്പാന്‍), റിച്ചാര്‍ഡ് റോബ്‌സണ്‍ (യൂനിവേഴ്‌സിറ്റി ഓഫ്…

9 hours ago