LATEST NEWS

സ്വര്‍ണവില വീണ്ടും താഴേക്ക്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. പവൻ വിലയില്‍ ഒറ്റയടിക്ക് 1,920 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് 1,14,240 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലെത്തി. ഇന്നലെ പവന് 1,16,160 രൂപയും ഗ്രാമിന് 14,520 രൂപയുമായിരുന്നു നിരക്ക്.

18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും ഇന്ന് വ്യത്യാസം വന്നിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാമിന് 11,735 രൂപയും പവന് 93,880 രൂപയുമാണ് ഇന്നത്തെ വിപണി വില. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,135 രൂപയും (പവന് 73,080 രൂപ) 9 കാരറ്റിന് ഗ്രാമിന് 5,890 രൂപയുമാണ് (പവന് 47,120 രൂപ) നിരക്ക്. സ്വർണ്ണത്തിന് പിന്നാലെ വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി.

ഇന്നലെ ഗ്രാമിന് 300 രൂപയായിരുന്ന വെള്ളിക്ക് ഇന്ന് 20 രൂപ കുറഞ്ഞ് 280 രൂപയായി. പത്ത് ഗ്രാമിന് 2800 രൂപയാണ് ഇന്നത്തെ വെള്ളി നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും ഇത്തരത്തില്‍ വില കുറയാൻ കാരണമായത്.

SUMMARY: Gold rate is decreased

NEWS BUREAU

Recent Posts

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഹൊസകോട്ട സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം…

4 hours ago

ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ്…

5 hours ago

കേരളസമാജം ദൂരവാണിനഗർ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച രാവിലെ 10…

6 hours ago

ഡോക്ടര്‍ ചമഞ്ഞെത്തി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതി പിടിയില്‍

തിരുവനന്തപുരം‌: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേന…

6 hours ago

കോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥികളുടെ വാലന്റൈന്‍സ് ഡേ…

6 hours ago

കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്

കൊല്ലം: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരുക്കേറ്റത്. മുഖത്തും…

7 hours ago