Categories: KERALATOP NEWS

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 52,800 രൂപയിലും ഗ്രാമിന് 6,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,495 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 43,960 രൂപയിലുമെത്തി.

ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും 80 രൂപ കുറഞ്ഞു. പിന്നീട് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും വില കുറഞ്ഞത്. ഇതോടെ, അഞ്ചുദിവസത്തിനിടെ സ്വർണവില പവന് കുറഞ്ഞത് 920 രൂപയാണ്. അതേസമയം വെള്ളിവിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടുരൂപ ഇടിഞ്ഞ് 93 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

TAGS : KERALA | GOLD RATE | DECREASE
SUMMARY : Gold rate is decreased

Savre Digital

Recent Posts

പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ മുപ്പത്‌ പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. 30 പേർക്ക് പരുക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍…

11 minutes ago

കണ്ണൂരില്‍ ലീഗ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന്…

1 hour ago

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍; സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ്…

2 hours ago

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്നും രാജിവെച്ച്‌ ഭാഗ്യലക്ഷ്മി

കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച്‌ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്…

4 hours ago

‘ദിലീപിന് നീതി ലഭിച്ചു’; സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍…

4 hours ago

കേരളത്തില്‍ എസ്‌ഐആര്‍ വീണ്ടും നീട്ടി സുപ്രിംകോടതി

ഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്‌ഐആറുമായി…

5 hours ago