LATEST NEWS

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച നേരിയ വില കുറവ് രേഖപ്പെടുത്തിയ വിപണിയില്‍ ചൊവ്വാഴ്ച വീണ്ടും കുറവ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വർണം പവന് വില 600 രൂപ കുറഞ്ഞ് 73,240 രൂപയായി. തിങ്കളാഴ്ച 73,840 രൂപയായിരുന്നു വില.

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും സ്വർണവില കുറഞ്ഞിരുന്നു. സ്വർണം ഗ്രാമിന് 9230 ആയിരുന്നു തിങ്കളാഴ്ചത്തെ വില. ചൊവ്വാഴ്ച ഇത് 9155 ആയി കുറഞ്ഞു. ഗ്രാമിന് 75 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയില്‍ ഇടിവുണ്ടായി.

ഇറാൻ-ഇസ്രായേല്‍ സംഘർഷത്തിന് പിന്നാലെ വിപണിയില്‍ സ്വർണവില കുറയുന്നതായാണ് കണ്ടു വരുന്നത്. പവന് 74,560 രൂപയോടെ ജൂണിലെ ഏറ്റവും വലിയ വില 14,15 തീയതികളില്‍ രേഖപ്പെടുത്തിയിരുന്നു.

SUMMARY: Gold rate is decreased

NEWS BUREAU

Recent Posts

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

1 hour ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

1 hour ago

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…

1 hour ago

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹ വിവാഹവും

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…

2 hours ago

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്‌ആപ്പ്

ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…

2 hours ago

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

3 hours ago