തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച നേരിയ വില കുറവ് രേഖപ്പെടുത്തിയ വിപണിയില്‍ ചൊവ്വാഴ്ച വീണ്ടും കുറവ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വർണം പവന് വില 600 രൂപ കുറഞ്ഞ് 73,240 രൂപയായി. തിങ്കളാഴ്ച 73,840 രൂപയായിരുന്നു വില.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും സ്വർണവില കുറഞ്ഞിരുന്നു. സ്വർണം ഗ്രാമിന് 9230 ആയിരുന്നു തിങ്കളാഴ്ചത്തെ വില. ചൊവ്വാഴ്ച ഇത് 9155 ആയി കുറഞ്ഞു. ഗ്രാമിന് 75 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയില്‍ ഇടിവുണ്ടായി.
ഇറാൻ-ഇസ്രായേല്‍ സംഘർഷത്തിന് പിന്നാലെ വിപണിയില്‍ സ്വർണവില കുറയുന്നതായാണ് കണ്ടു വരുന്നത്. പവന് 74,560 രൂപയോടെ ജൂണിലെ ഏറ്റവും വലിയ വില 14,15 തീയതികളില്‍ രേഖപ്പെടുത്തിയിരുന്നു.
SUMMARY: Gold rate is decreased