LATEST NEWS

സ്വര്‍ണവിലയില്‍ വീണ്ടും വൻ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവ്. 1,12,880 രൂപയില്‍ നിന്ന് നേരെ 1,17,720 രൂപയിലേക്കാണ് വില ഉയര്‍ന്നത്. 4,840 രൂപയാണ് ഒറ്റടിക്ക് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 605 രൂപ കൂടി 14,110 ല്‍ നിന്ന് 14,715 ലേക്കും വിലയെത്തി. വെള്ളിവിലയിലും ഇന്ന് വര്‍ധനവ് തന്നെയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 320 രൂപയും ഒരു കിലോക്ക് 20,000 രൂപ കൂടി 3,20,000 രൂപയുമായി വിലമാറി.

കഴിഞ്ഞ ദിവസം രാവിലെ പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഉച്ചയ്ക്ക് 1,600 രൂപ ഉയര്‍ന്ന് വില 1,12,880 ലേക്കെത്തി. ഗ്രാമിന് രാവിലെ കുറഞ്ഞത് 130 രൂപ, 14,040 ആയിരുന്നു ഉച്ച വരെയുള്ള നിരക്ക്. എന്നാല്‍ ഉച്ചയ്ക്ക് 200 രൂപ വര്‍ധിച്ച്‌ 14,110 ലേക്ക് വില കയറി.

SUMMARY: Gold rate is increased

NEWS BUREAU

Recent Posts

ദീപക്കിന്‍റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു.…

36 minutes ago

മാധ്യമപ്രവര്‍ത്തകൻ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് (27) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക്…

2 hours ago

“വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി”; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. 'രാഹുല്‍ വെറും…

3 hours ago

കണ്ണൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂരില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ചത്ത കാക്കയിലാണ് കണ്ണൂർ മാലൂർ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്.…

3 hours ago

ഇടപ്പള്ളി ലുലുമാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: ഇടപ്പള്ളി ലുലുമാളിന് സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി ഭാഗത്തുനിന്നും കളമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.…

6 hours ago

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു; നിരവധി വീടുകളുടെ ഗേറ്റുകള്‍ തകര്‍ത്തു

തൃശൂര്‍: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ വച്ച്‌ ഇടഞ്ഞ ആന പ്രദേശത്ത് പരഭ്രാന്തി…

6 hours ago