തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അടുത്ത കാലത്ത് സ്വർണ വിലയിലുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കിലുള്ള ഇടിവാണ് ഇത്. ഇതിന് മുമ്പ് ഒക്ടോബർ 9 നാണ് 560 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.
ഇന്നത്തെ ഇടിവോടെ കേരള വിപണയില്‍ ഒരു പവന്‍ സ്വർണത്തിന്റെ നിരക്ക് 59080 ലേക്ക് എത്തി. 59640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിന് 70 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ വില 7385 ലേക്ക് താഴ്ന്നു. ഇന്നലത്തെ ഗ്രാം വില – 7455. 22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും ഉണ്ടായി. 24 കാരറ്റില്‍ പവന് 616 കുറഞ്ഞതോടെ വില 64448 ലേക്ക് താഴ്ന്നു. ഗ്രാം വില-8056. പതിനെട്ട് കാരറ്റില്‍ പവന് 464 രൂപയാണ് കുറഞ്ഞത്.
TAGS : GOLD RATES | DECREASE
SUMMARY : Gold rate is decreased
കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. സംഭവ…
മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19)…
തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…
കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…