LATEST NEWS

റെക്കോര്‍ഡിട്ട് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില റെക്കോ‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവില. ഇന്നലെയും ഇന്നുമായി 720 രൂപ പവന് വർദ്ധിച്ചു. ഇതോടെ സ്വർണവില മുക്കാല്‍ ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,040 രൂപയാണ്.

ഇന്ന് പവന് 80 രൂപയാണ് വർധിച്ചത്. ഇന്നലെ 640 രൂപയുടെ വർധനവുണ്ടായിരുന്നു. ഈ മാസം ആദ്യമായാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ മാസം 23 നാണ് സ്വർണവില ഇതിന് മുമ്പ് മുക്കാല്‍ ലക്ഷം കടന്നിരുന്നത്. വിപണിയില്‍, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9380 ആണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7700 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5995 ആണ്. വെള്ളിയുടെ വിലയിലും വർധനവുണ്ട്. ആഗസ്റ്റ് ആദ്യ ദിനം തന്നെ ഗ്രാമിന് 2 രൂപ കുറഞ്ഞിരുന്നു. ഇന്ന് വില ഉയർന്നു. ഒരു ഗ്രാം 916 ഹാള്‍മാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.

SUMMARY: Gold rate is increased

NEWS BUREAU

Recent Posts

വീണ്ടും ദുരഭിമാനക്കൊല: ജാതി മാറി വിവാഹം കഴിച്ചതിന് ഭാര്യാ പിതാവ് യുവാവിനെ വെടിവെച്ചു കൊന്നു

ദർഭംഗ: ബിഹാറിലെ ദർഭംഗയില്‍ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിയെ ഭാര്യാ പിതാവ് വെടിവെച്ചു കൊന്നു. ദർഭംഗ മെഡിക്കല്‍ കോളജില്‍ വിദ്യാർഥിയായ…

9 minutes ago

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡൽഹി: അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ്…

1 hour ago

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ് അടര്‍ന്നു വീണു; വന്‍ അപകടം ഒഴിവായി

തൃശൂർ: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍…

2 hours ago

നാലാഴ്ച ടോള്‍ പിരിക്കരുത്; പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. ഈ സമയത്തിനുള്ളില്‍ ഗതാഗതക്കുരുക്കിന് ദേശീയപാത അതോറിറ്റി പരിഹാരം കാണണമെന്നും കോടതി…

4 hours ago

പെട്രോള്‍ പമ്പിൽ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു

തൃശൂർ: തൃശൂര്‍ മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പിൽ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ…

5 hours ago

പെരിയ ഇരട്ടക്കൊലക്കേസ്; കെ മണികണ്ഠന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അയോഗ്യതാ ഉത്തരവ്

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി കെ. മണികണ്ഠനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇത്തരത്തിലൊരു ഉത്തരവ് വരാനിരിക്കെ രണ്ടുമാസം മുമ്പ് മണികണ്ഠൻ…

6 hours ago